60-മത് സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണ്ണമെൻ്റ് മാർച്ച് 4 മുതൽ 7 വരെ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ..

60-മത് സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണ്ണമെൻ്റ് മാർച്ച് 4 മുതൽ 7 വരെ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ..

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൽ നടന്നു വരുന്ന കണ്ടംകുളത്തി ലോനപ്പൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും ടി എൽ തോമസ് മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള 60 മത് സൗത്ത് ഇന്ത്യൻ ഫുട്ബോൾ ടൂർണ്ണമെൻ്റ് മാർച്ച് 4 മുതൽ 7 വരെ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ അരങ്ങേറും.വിവിധ സർവകലാശാലകളിൽ നിന്നായി 12 ടീമുകൾ ടൂർണ്ണമെൻ്റിൽ പങ്കെടുക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഫാ.ജോളി ആൻഡ്രൂസ്, വൈസ് – പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപ്പറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 4 ന് രാവിലെ 6.30 ന് നടക്കുന്ന ആദ്യ മൽസരത്തിൽ ക്രൈസ്റ്റ് ബി ടീം തൃശ്ശൂർ കേരളവർമ്മ ടീമുമായി എറ്റുമുട്ടും. അന്നേ ദിവസം വൈകീട്ട് 3 ന് നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്യും. മാർച്ച് 6 ന് വൈകീട്ട് 4 ന് ഗ്ലോബൽ അലുമിനി മീറ്റിൻ്റെ ഭാഗമായി കോളേജിലെ മുൻകാല ഫുട്ബോൾ താരങ്ങളുടെ എക്സിബിഷൻ മാച്ച് സംഘടിപ്പിച്ചിട്ടുണ്ട്. 7 ന് വൈകീട്ട് 4 ന് നടക്കുന്ന സമാപന ചടങ്ങിൽ ജില്ല ഡെപ്യൂട്ടി കളക്ടർ ഐ ജെ മധുസൂദനൻ, കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞാമ്പിള്ളി എന്നിവർ സമ്മാനദാനം നിർവഹിക്കും. കായിക വിഭാഗം വകുപ്പ് മേധാവി ബിൻ്റു ടി കല്യാൺ, അധ്യാപകൻ നിധിൻ എം എ, അലുമിനി അസോസിയേഷൻ വൈസ് – പ്രസിഡണ്ട് ജെയ്സൻ പാറേക്കാടൻ, പിയൂസ് കണ്ടംകുളത്തി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: