പുതുക്കാട് മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപ
പുതുക്കാട്: പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട വിവിധ പഞ്ചായത്തുകളിലെ 13 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി ഒരു കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ കെ രാമചന്ദ്രന് എംഎല്‍എ അറിയിച്ചു. കാലവര്‍ഷക്കെടുതി മൂലം ഗതാഗത യോഗ്യമല്ലാതായിത്തീര്‍ന്ന റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.
നെന്മണിക്കര പഞ്ചായത്ത് വാര്‍ഡ് 15 ലെ ഗ്രേസ് കമ്പനി റോഡ് (10 ലക്ഷം), വാര്‍ഡ് 11 ചിറ്റിശ്ശേരി സൗത്ത് അറയ്ക്കപാടം റോഡ് (10ലക്ഷം), പറപ്പൂക്കര പഞ്ചായത്തിലെ വാര്‍ഡ് 14 ലെ കാമ്പുഴ കോളനി റോഡ് ( 6ലക്ഷം), വാര്‍ഡ് 6 ലെ മൈത്രി റോഡ് (4ലക്ഷം), മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്നിലെ റേയ്ഞ്ച് ഓഫീസ് – ഇഞ്ചക്കുണ്ട് റോഡ് (10 ലക്ഷം), വാര്‍ഡ് ഏഴിലെ കിഴക്കേ കോടാലി- അമ്പനോളി റോഡ് (10 ലക്ഷം ), പുതുക്കാട് പഞ്ചായത്തിലെ വാര്‍ഡ് 2 ലെ പുതുക്കാട് മാര്‍ക്കറ്റ് റോഡ് (6ലക്ഷം ), വാര്‍ഡ് 5 സ്നേഹപുരം റോഡ് (10 ലക്ഷം ), വല്ലച്ചിറ പഞ്ചായത്തിലെ വാര്‍ഡ് 2 ശ്രീകൃഷ്ണപുരം – കൊറ്റനാട് -ഇല്ലം റോഡ് ( 7 ലക്ഷം ), വാര്‍ഡ് മൂന്ന് മോസ്കോ – പുഷ്പഗിരി റോഡ് ( 6 ലക്ഷം ), തൃക്കൂര് പഞ്ചായത്തിലെ വാര്‍ഡ് 8 പുണ്ണിശ്ശേരി – ശാന്തിഭവന് റോഡ് (8 ലക്ഷം ), അളഗപ്പനഗര്‍ പഞ്ചായത്തിലെ വാര്‍ഡ് 8 പൂക്കോട് കോളനി റോഡ് (5ലക്ഷം ), വരന്തരപ്പിള്ളി പഞ്ചായത്തിലെ വാര്‍ഡ് 13 ലെ പൗണ്ട്- സ്നേഹതീരം മുസ്ലിം പള്ളി റിംഗ് റോഡ് (8ലക്ഷം) എന്നീ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കാണ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഭരണാനുമതി നല്‍കിയിട്ടുള്ളത്.