സർക്കാർ വിദ്യാലയങ്ങൾക്ക് കരുത്ത് പകർന്ന് ജില്ലാ പഞ്ചായത്ത്; 125 വിദ്യാലയങ്ങൾക്കായി വിതരണം ചെയ്യുന്നത് 2 കോടി 58 ലക്ഷം രൂപയുടെ ഫർണീച്ചറുകൾ; സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മാറ്റത്തിൻ്റെയും മുന്നേറ്റത്തിൻ്റെയും പാതയിലെന്ന് മന്ത്രി ഡോ. ആർ ബിന്ദു..

സർക്കാർ വിദ്യാലയങ്ങൾക്ക് കരുത്ത് പകർന്ന് ജില്ലാ പഞ്ചായത്ത്; 125 വിദ്യാലയങ്ങൾക്കായി വിതരണം ചെയ്യുന്നത് 2 കോടി 58 ലക്ഷം രൂപയുടെ ഫർണീച്ചറുകൾ; സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മാറ്റത്തിൻ്റെയും മുന്നേറ്റത്തിൻ്റെയും പാതയിലെന്ന് മന്ത്രി ഡോ. ആർ ബിന്ദു..

ഇരിങ്ങാലക്കുട: ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾക്ക് കരുത്ത് പകർന്ന് ജില്ലാ പഞ്ചായത്ത്.2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തിൻ്റെ അധീനതയിലുള്ള 58 ഹൈസ്കൂളുകൾക്കും 53 ഹയർ സെക്കണ്ടറി സ്കൂളുകൾക്കും 14 വിഎച്ച്എസ്ഇ സ്കൂളുകൾക്കുള്ള ഫർണീച്ചർ വിതരണം തുടങ്ങി. 2 കോടി 58 ലക്ഷം രൂപയാണ് പദ്ധതിയുടെ ഭാഗമായി ചിലവഴിക്കുന്നത്. ഡെസ്ക്, ബെഞ്ച്, അലമാര, ബോർഡ് എന്നിവ അടക്കമുള്ള ഫർണീച്ചറുകളാണ് വിതരണം ചെയ്യുന്നത്. നടവരമ്പ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഫർണീച്ചർ വിതരണത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മാറ്റത്തിൻ്റെയും മുന്നേറ്റത്തിൻ്റെയും പാതയിലാണെന്ന് ഫർണീച്ചർ വിതരണം നിർവഹിച്ച് കൊണ്ട് മന്ത്രി ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെയും ജനകീയമായ ഇടപെടലുകളിലൂടെയും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ സർക്കാർ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വലിയ മുന്നേറ്റം സാധ്യമാക്കാൻ കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസമേഖലക്ക് കരുത്ത് പകരാനാണ് സർക്കാർ ഇനി ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ്മാസ്റ്റർ അധ്യക്ഷനായിരുന്നു. വിദ്യഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ എസ് ജയ, ലത ചന്ദ്രൻ, പി എം അഹമ്മദ്, ബ്ലോക്ക് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ, പഞ്ചായത്ത് മെമ്പർ മാത്യു പാറേക്കാടൻ എന്നിവർ ആശംസകൾ നേർന്നു.നടവരമ്പ് സ്കൂളിലെ പ്രിൻസിപ്പാൾമാരായ എം കെ പ്രീതി, മനു വി മണി, പ്രധാന അധ്യാപിക ബിന്ദു ഒ ആർ എന്നിവർ ഫർണീച്ചറുകൾ എറ്റുവാങ്ങി.ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ സ്വാഗതവും പിടിഎ പ്രസിഡണ്ട് ടി എസ് സജീവൻമാസ്റ്റർ നന്ദിയും പറഞ്ഞു.

Please follow and like us: