മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി രണ്ട് പേർ വെള്ളാങ്ങല്ലൂരിൽ പിടിയിൽ..
ഇരിങ്ങാലക്കുട:
യുവത്വത്തിന്റെ തലച്ചോറിനെ മരവിപ്പിക്കുന്ന ലഹരി മരുന്നായ എം.ഡി.എം.എ യുമായി നെടുമ്പാശ്ശേരി പിരാരൂർ സ്വദേശികളായ കാച്ചപ്പിള്ളി പോൾസൻ (26 വയസ്സ്),കന്നാപ്പിള്ളി റോമി ( 19 വയസ്സ്) എന്നിവരെ തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ഐശ്വര്യ ഡോങ്ങ് ഗ്രേ ഐ പി എസി ന്റെ നിർദേശാനുസരണം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ തോമസിന്റെ നേതൃത്വത്തിൽ തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എസ്.ഐ. എം പി മുഹമ്മദ് റാഫി ഇരിങ്ങാലക്കുട എസ്.ഐ വി.ജിഷിൽ, എ.എസ്.ഐമാരായ പി.ജയകൃഷ്ണൻ, ക്ലീറ്റസ്,മുഹമ്മദ് അഷറഫ് ,സിനിയർ സി.പി. ഒ മാരായ സൂരജ് വി.ദേവ്, ഇ.എസ് ജീവൻ , സി.പി. ഒ മാരായ
പി.വി.വികാസ്, എം.വി. മാനുവൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ്
ബുധനാഴ്ച രാത്രി വെള്ളാങ്കല്ലൂരിൽ നിന്ന് ഇവരെ പിടികൂടിയത്. മയക്കുമരുന്ന് വിൽപ്പനയ്ക്കായി ബൈക്കിലെത്തിയ ഇരുവരേയും പോലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പരിശോധനയിൽ ഇവരിൽ നിന്ന് 2.13 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു.
പ്രതികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ എറണാകുളം ,തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് മാരകമായ മയക്ക്മരുന്ന് എത്തിച്ച് കൊടുക്കുന്നതിന്റെ കണ്ണികളാണ് ഇവരെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. ഇൻസ്റ്റാഗ്രാം ,വാട്ട്സ് അപ്പ്,ഡാർക്ക് വെബ് എന്നിവ മുഖേനയാണ് ഉപയോഗിക്കുന്നവരെ കണ്ടെത്തി കൊണ്ടിരിക്കുന്നത് . പരീക്ഷ സമയത്ത് കുട്ടികൾക്ക് ഓർമ്മശക്തി വർധിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് കുട്ടികളെ ഇതിന്റെ ഇരകളാക്കി കൊണ്ടിരിക്കുകയാണ് . കഴിഞ്ഞ മാസം തൃപ്രയാറിൽ നിന്ന് ഒരു കെമിക്കൽ എഞ്ചിനിയറിംങ് വിദ്യർഥിയിൽ നിന്ന് 33 ഗ്രാം എംഡിഎംഎ തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഇരിങ്ങാലക്കുട ഡിവൈസ് പി സ്ക്വാഡും ചേർന്ന് പിടികൂടിയിരുന്നു .