വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായ അനിൽ മാന്തുരുത്തി അന്തരിച്ചു.
ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടും നിലവിൽ രണ്ടാം വാർഡ് മെമ്പറുമായ മാന്തുരുത്തി വീട്ടിൽ പരേതരായ നാരായണൻ്റെയും കല്യാണിയുടെയും മകൻ അനിൽ മാന്തുരുത്തി (48) അന്തരിച്ചു. സ്ട്രോക്കിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 2000, 2005, 2010 വർഷങ്ങളിലും പഞ്ചായത്ത് ഭരണസമിതി അംഗമായിരുന്നു. കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി, മാള മൾട്ടിപ്പർപ്പസ് സഹകരണ സംഘം ഭരണ സമിതി അംഗം, കെപിസിസി ഒബിസി വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.മഞ്ജു ഭാര്യയും കീർത്തന,കാവ്യ എന്നിവർ മക്കളുമാണ്.