നഗരസഭയുടെ ഔദ്യോഗിക വാഹനം ചെയർപേഴ്സൻ്റെ വീട്ടിൽ ഇടുന്നതിനെ ചൊല്ലി വിവാദം; പരാതിയുമായി ബിജെപി കൗൺസിലർമാർ; പരാതിയിൽ കഴമ്പുണ്ടെന്നും വണ്ടി വീട്ടിൽ നിന്ന് മാറ്റാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറിയുടെ വിശദീകരണം..

നഗരസഭയുടെ ഔദ്യോഗിക വാഹനം ചെയർപേഴ്സൻ്റെ വീട്ടിൽ ഇടുന്നതിനെ ചൊല്ലി വിവാദം; പരാതിയുമായി ബിജെപി കൗൺസിലർമാർ; പരാതിയിൽ കഴമ്പുണ്ടെന്നും വണ്ടി വീട്ടിൽ നിന്ന് മാറ്റാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറിയുടെ വിശദീകരണം..

ഇരിങ്ങാലക്കുട: നഗരസഭയുടെ ഉടമസ്ഥതയിലുള്ള വാഹനം നിയമവിരുദ്ധമായി ചെയർപേഴ്സൻ്റെ വസതിയിൽ രാത്രി കാലങ്ങളിൽ പാർക്ക് ചെയ്യുന്നതിൽ പ്രതിഷേധവുമായി ബിജെപി.നഗരസഭയുടെ വാഹനങ്ങൾ നഗരസഭയുടെ തന്നെ ഗാരേജിൽ സൂക്ഷിക്കണമെന്ന നിയമം ഉള്ളപ്പോൾ ദിവസങ്ങളായി ചെയർപേഴ്സൺ ഉപയോഗിക്കുന്ന വാഹനം അവരുടെ വസതിയിലാണ് സൂക്ഷിക്കുന്നത്. ഇത് സംബന്ധിച്ച മാധ്യമ വാർത്ത വന്നിട്ടും തെറ്റ് തിരുത്താൻ തയ്യാറായിട്ടില്ലെന്നും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണെമെന്നും ആവശ്യപ്പെട്ട് ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ്റെ നേത്യത്വത്തിൽ കൗൺസിലർമാർ സെക്രട്ടറിക്ക് പരാതി നല്കി. ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് സെക്രട്ടറി ഇവരെ അറിയിച്ചു. പരാതിയിൽ കഴമ്പുണ്ടെന്നും കാർ വീട്ടിൽ പാർക്ക് ചെയ്യാൻ ആരും ചെയർപേഴ്സനോട് പറഞ്ഞിട്ടില്ലെന്നും സെക്രട്ടറി പിന്നീട് ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. ചെയർപേഴ്സൻ ഉപയോഗിക്കുന്ന വാഹനം ടൗൺ ഹാളിലാണ് രാത്രി കാലങ്ങളിൽ പാർക്ക് ചെയ്യാറുള്ളത്. എന്നാൽ ടൗൺ ഹാളിൽ അറ്റകുറ്റപ്പണികൾ നടന്നു വരികയാണ്. നഗരസഭ ഓഫീസ് അങ്കണത്തിൽ ഒരേ സമയം രണ്ട് വാഹനങ്ങൾ മാത്രമേ സുരക്ഷിതമായി പാർക്ക് ചെയ്യാനുള്ള സൗകര്യമുള്ളൂ.നഗരസഭയുടെ അധീനതയിൽ ആകെ നാല് വാഹനങ്ങളാണ് ഉള്ളത്. ചുറ്റുമതിൽ ഇല്ലാത്ത നഗരസഭ ഓഫീസ് കോംമ്പൗണ്ട് ഒട്ടും സുരക്ഷിതമല്ല. ചുറ്റുമതിൽ നിർമ്മിക്കാനുള്ള ആവശ്യത്തിന് ഇതു വരെ കൗൺസിൽ അംഗീകാരം നല്കിയിട്ടില്ല.എന്തായാലും വാഹനം വീട്ടിൽ ഇട്ട നടപടിയെ അംഗീകരിക്കുന്നില്ലെന്നും എത്രയും പെട്ടെന്ന് വണ്ടി മാറ്റാനുള്ള നടപടി സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദ് ദേശം നല്കിയിട്ടുണ്ടെന്നും ആഴ്ചയിൽ ഒരിക്കൽ ഇത് സംബന്ധിച്ച രേഖകൾ താൻ പരിശോധിക്കുമെന്നും സെക്രട്ടറി വിശദീകരിച്ചു.

Please follow and like us: