കാറളം നന്തിയിൽ അംബേദ്ക്കര്‍ ഗ്രാമപദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; നന്തി ഐഎച്ച്ഡിപി കോളനിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ 67 ലക്ഷം രൂപ ചിലവിൽ…

കാറളം നന്തിയിൽ അംബേദ്ക്കര്‍ ഗ്രാമപദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; നന്തി ഐഎച്ച്ഡിപി കോളനിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ 67 ലക്ഷം രൂപ ചിലവിൽ…

ഇരിങ്ങാലക്കുട :കാറളം നന്തിയില്‍ അംബേദ്ക്കര്‍ ഗ്രാമ അവലോകനം യോഗം ചേര്‍ന്നു. നന്തി നന്ദിനി അങ്കണവാടിയില്‍ ഉന്നതവിദ്യഭ്യാസ മന്ത്രിയും സ്ഥലം എംഎല്‍എയുമായ ഡോ.ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 2020 ല്‍ ബഡ്ജറ്റ് ഭരണാനുമതി ലഭിച്ച എസ് ഇ ഫണ്ടായ 67 ലക്ഷം രൂപ ഉപയോഗിച്ച് നന്തി ഐ എച്ച് ഡി പി കോളനിയില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. കോളനിയിലെ വീടുകളുടെ പുനരുദ്ധാരണം, അങ്കണവാടിയുടെ നിര്‍മ്മാണം, കലുങ്ക് നിര്‍മ്മാണം, സംരക്ഷണ ഭിത്തി കെട്ടല്‍ എന്നിവ പുരോഗമിക്കുന്നതായി യോഗത്തില്‍ അറിയിച്ചു. തുരുത്ത് പ്രദേശത്തെ പ്രധാന റോഡുമായി ബന്ധിപ്പിക്കുന്നതിനായി പുതിയ റോഡ് നിര്‍മ്മിക്കുന്നതിനായി പ്രൊജക്റ്റും എസ്റ്റിമേറ്റും സമര്‍പ്പിക്കുന്നതിനായി മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എസ് സി ഡെവലപ്പ്‌മെന്റ് ഓഫീസര്‍ സുകന്യ, പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജന്‍, നിര്‍മ്മിതി ജില്ലാ കോഡിനേറ്റര്‍ മധുസൂദന്‍, സീനീഷ്, വാര്‍ഡ് മെമ്പര്‍ സുനില്‍ മാലന്ത്ര, കേഡിനേറ്റര്‍മാരായ അഖില്‍, പത്മാവതി മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Please follow and like us: