ഇരിങ്ങാലക്കുട വിശ്വനാഥപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവം ജനുവരി 17 മുതൽ 24 വരെ…
ഇരിങ്ങാലക്കുട: എസ്എൻബിഎസ് സമാജം വക വിശ്വനാഥപുരം ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിലെ കാവടിപൂരമഹോൽസവം ജനുവരി 17 മുതൽ 24 വരെ ആഘോഷിക്കും.ജനുവരി 17 വൈകീട്ട് 7 നും 7.48 നും മധ്യേ സച്ചിദാനന്ദ സ്വാമിയുടെ സാന്നിധ്യത്തിൽ പറവൂർ ബ്രഹ്മശ്രീ രാകേഷ് തന്ത്രികൾ മഹോൽസവത്തിന് കൊടിയേറ്റും.18, 19, 20, 21 തീയതികളിൽ ക്ഷേത്ര ചടങ്ങുകൾ നടക്കും.22 ന് രാവിലെ ക്ഷേത്ര ചടങ്ങുകൾ, 11.30 ന് പ്രാദേശിക വിഭാഗങ്ങളിൽ നിന്നും കാവടി വരവ് ,രാത്രി 8 ന് ഭസ്മക്കാവടി ,23 ന് രാവിലെ ക്ഷേത്ര ചടങ്ങുകൾ, വൈകീട്ട് 4 ന് കാഴ്ചശീവേലി പൂരം എഴുന്നെള്ളിപ്പ്, 8 ന് പള്ളിവേട്ട എഴുന്നെള്ളിപ്പ് എന്നിവയാണ് പ്രധാന പരിപാടികൾ. കോവിഡ് സാഹചര്യത്തിൽ പ്രാദേശിക വിഭാഗങ്ങളിൽ നിന്നുള്ള കാവടികളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് സമാജം പ്രസിഡണ്ട് എം കെ വിശ്വംഭരൻ മുക്കുളം, സെക്രട്ടറി രാമാനന്ദൻ ചെറാക്കുളം, ട്രഷറർ ഗോപി മണമാടത്തിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉൽസവത്തോടനുബന്ധിച്ചുളള നാടക മൽസരവും സ്പെഷ്യൽ പരിപാടികളും ഒഴിവാക്കിയിട്ടുണ്ടെന്നും ഇവർ അറിയിച്ചു.