ഇരിങ്ങാലക്കുട നഗരസഭ വൈസ് – ചെയർമാൻ പി ടി ജോർജ്ജ് രാജി വച്ചു; രാജി ഭരണമുന്നണിയിലെ ധാരണപ്രകാരം..

ഇരിങ്ങാലക്കുട നഗരസഭ വൈസ് – ചെയർമാൻ പി ടി ജോർജ്ജ് രാജി വച്ചു; രാജി ഭരണമുന്നണിയിലെ ധാരണപ്രകാരം..

ഇരിങ്ങാലക്കുട : ഭരണകക്ഷിയായ യുഡിഎഫിലെ ധാരണ പ്രകാരം നഗരസഭ വൈസ് – ചെയർമാൻ പി ടി ജോർജ്ജ് രാജി വച്ചു. ഭരണമുന്നണിയിലെ ധാരണ പ്രകാരം ഒരു വർഷത്തേക്കാണ് ഭരണസമിതിയിലെ സീനിയർ കൗൺസിലറും കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം നേതാവുമായ പി ടി ജോർജ്ജിന് വൈസ് – ചെയർമാൻ പദവി നല്കിയിരുന്നത്. ഇത് അനുസരിച്ച് കഴിഞ്ഞ മാസം 28 ന് ഒരു വർഷം തികഞ്ഞുവെങ്കിലും ,ദനഹ തിരുനാൾ അടക്കമുള്ള ചില പരിപാടികളുടെ പേരിൽ രാജി തീരുമാനം എതാനും ദിവസത്തേക്ക് നീട്ടുകയായിരുന്നു. ഇക്കാര്യം സംബന്ധിച്ച് യുഡിഎഫ് യോഗത്തിൽ ധാരണയും ഉണ്ടാക്കിയിരുന്നു. ഇന്നുച്ചക്ക് ഒരു മണിയോടെയാണ് രാജിക്കത്ത് നഗരസഭ സെക്രട്ടറിക്ക് കൈമാറിയത്. ഭരണമുന്നണിയിലെ ധാരണ പ്രകാരം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കൂടിയായ ടി വി ചാർലിക്കാണ് വൈസ് – ചെയർമാൻ പദവി .

Please follow and like us: