മധ്യവർഗ്ഗവീട്ടമ്മയുടെ മനസ്സിലൂടെയുള്ള യാത്രയുമായി ‘ ദി എഡ്ജ് ‘ ; ആദ്യാവതരണം വാൾഡൻ പോണ്ട് ഹൗസിൽ..

മധ്യവർഗ്ഗവീട്ടമ്മയുടെ മനസ്സിലൂടെയുള്ള യാത്രയുമായി ‘ ദി എഡ്ജ് ‘ ; ആദ്യാവതരണം വാൾഡൻ പോണ്ട് ഹൗസിൽ..

ഇരിങ്ങാലക്കുട: ഇന്നർ സ്പേസ് ലിറ്റിൽ തിയേറ്ററിനു വേണ്ടി യുവനാടകപ്രവർത്തകയായ അഷിത സംവിധാനം ചെയ്യുന്ന ‘ ദ എഡ്ജ്’ എന്ന മലയാളനാടകത്തിൻ്റെ മണ്ണാത്തിക്കുളം റോഡിലെ വാൾഡൻ പോണ്ട് ഹൗസിൽ നടന്ന ആദ്യാവതരണം ശ്രദ്ധേയമായി.

പഞ്ചാബി സാഹിത്യകാരിയായ നസീമാ അസീസ് രചിച്ച ഒരു ചെറുനാടകമാണ് ‘ ദ എഡ്ജ്’.ജീവിതത്തിൻ്റെ തന്നെ വക്കിലെത്തി നിൽക്കുന്ന ഒരു ഇന്ത്യൻ മദ്ധ്യവർഗ്ഗ വീട്ടമ്മയുടെ മനസ്സിലൂടെയുള്ള ഒരു യാത്രയാണിത്. നാടകസംവിധായകനും, സ്കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകനുമായ ഡോ. ഷിബു. എസ്. കൊട്ടാരമാണു നാടകം തർജ്ജമ ചെയ്തിട്ടുള്ളത്.

തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടകപഠനം പൂർത്തിയാക്കിയ അഷിത ആറങ്ങോട്ടുകര സ്വദേശിയാണ്. ചെറുപ്പം മുതൽ നാടകവേദിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുള്ള അഷിത ഇപ്പോൾ മാവേലിക്കര ഗവ. ഫൈനാട്സ് കോളേജിൽ എം. എഫ്. എ. വിദ്യാർത്ഥിനിയാണ്. അഷിത, ഫിദ, മല്ലിക എന്നിവരാണു നാടകത്തിലെ അഭിനേതാക്കൾ. സുബിൻ പ്രകാശവിന്യാസവും ശരത് കാരന്ത് സംഗീതവും നിർവ്വഹിച്ചു.

Please follow and like us: