തുമ്പൂർ ബാങ്ക് ഭരണസമിതി പിരിച്ച് വിട്ട ജോയിൻ്റ് രജിസ്ട്രാറുടെ നടപടി റദ്ദാക്കി കൊണ്ട് ഹൈക്കോടതി ഉത്തരവ്..
ഇരിങ്ങാലക്കുട: തുമ്പൂർ സർവ്വീസ്
സഹകരണബാങ്ക് ഭരണസമിതി പിരിച്ച്
വിട്ട് ജോയിന്റ് രജിസ്ട്രാറുടെ നടപടി
റദ്ദാക്കി കൊണ്ട് ഹൈക്കോടതി
ഉത്തരവ്. ബാങ്കിന്റെ
കെട്ടിടനിർമ്മാണത്തിന്
അനുമതിയേക്കാൾ കൂടുതൽ തുക
ചിലവ് ചെയ്തുവെന്നും
അംഗങ്ങൾക്ക് പൊതുയോഗത്തിന്
പാരിതോഷികം നൽകിയെന്നും
നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ
നൽകുന്നതടക്കമുള്ള കാരണങ്ങൾ
ചൂണ്ടിക്കാട്ടിയാണ് ജോ: രജിസ്ട്രാർ
ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത്.
പുതിയ ഭരണസമിതി വിജ്ഞാപനം വന്ന്
നോമിനേഷന് രണ്ട് ദിവസം മുൻപാണ്
തൃശൂർ ജോ രജിസ്ട്രാറുടെ
നടപടിയുണ്ടായത്.
ഇതിനെതിരെ ബാങ്ക് പ്രസിഡണ്ട് ജോണി
കാച്ചപ്പിള്ളി ഹൈക്കോടതിയെ
സമീപിച്ചു. ഹൈക്കോടതി ഇടക്കാല
2/3
ഉത്തരവിലൂടെ ഭരണസമിതി പിരിച്ചു
വിട്ട നടപടി മൂന്ന് ആഴ്ചത്തേക്ക് സ്റ്റേ
ചെയ്യുകയും ജോണി കാച്ചപ്പിള്ളിയെ
ഉൾപ്പെടുത്തി ഇലക്ഷൻ നടത്തുവാനും
ഫലപ്രഖ്യാപനം ഹൈക്കോടതിയുടെ
നിർദ്ദേശപ്രകാരം നടത്തുന്നതിനും
ഉത്തരവിടുകയായിരുന്നു.
എന്നാൽ ബാലറ്റ് അടിക്കാൻ സമയം
കിട്ടിയില്ലെന്ന് ഇലക്ടറൽ ഓഫീസർ
സഹകരണ ഇലക്ഷൻ കമ്മീഷനെ
അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ
ഇലക്ഷൻ കമ്മീഷൻ തെരെഞ്ഞെടുപ്പ്
മാറ്റി വയ്ക്കുകയായിരുന്നു.
സ്റ്റേ നിലനിൽക്കുന്ന അവസരം ഭരണ
സമിതിയുടെ കാലാവധി
കഴിഞ്ഞു.ബാങ്ക് ഇപ്പോൾ
അഡ്മിനിസ്ട്രേറ്റർ
ഭരണത്തിലാണ്.എറെക്കാലമായി ബാങ്ക്
കോൺഗ്രസ്സ് നേത്യത്വത്തിലുള്ള
ഭരണസമിതികളുടെ
നിയന്ത്രണത്തിലായിരുന്നു.