നാഷണൽ സർവ്വീസ് സ്കീം
പ്രവർത്തനങ്ങൾ സമൂഹനന്മയ്ക്ക്;
മന്ത്രി ഡോ.ആർ.ബിന്ദു..
ഇരിങ്ങാലക്കുട :വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ നാഷണൽ സർവ്വീസ്
സ്കീമിന്റെ സംഘടനാ
പ്രവർത്തനങ്ങൾ എന്നും സമൂഹ
നന്മയ്ക്ക് ഊർജം പകരുന്നതാണെന്നും
ക്രൈസ്റ്റ് കോളേജിലെ
പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ
‘നോവ സനേഹസംഗമം’ അതിന്റെ
തെളിവാണെന്നും ഉന്നത വിദ്യാഭ്യാസ
വകുപ്പു മന്ത്രി ഡോ.ആർ.ബിന്ദു.
ക്രൈസ്റ്റ് കോളേജിലെ നാഷണൽ
സർവ്വീസ് സ്കീം
പൂർവ്വവിദ്യാർഥികൾക്കായി രൂപീകരിച്ച
‘നോവ’യുടെ
പതിന്നാലാം വാർഷിക സമ്മേളനം
ഉദ്ഘാടനം ചെയ്ത
സംസാരിക്കുകയായിരുന്നു മന്ത്രി. നോ
സംസ്ഥാന തലത്തിലും ജില്ലാ
തലത്തിലും അംഗീകാരം ലഭിച്ച നോവ
അംഗങ്ങളെ മന്ത്രി ഉപഹാരങ്ങൾ
നൽകി ആദരിച്ചു. പ്രിൻസിപ്പാൾ
ഫാ.ഡോ.ജോളി ആൻഡ്രസ് അധ്യക്ഷത
വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ.ജോയ്
പിണിക്കപറമ്പിൽ,പ്രഫ.കെ.ജെ.ജോസ
ഫ്, പ്രഫ.വി.പി.ആന്റോ,
ഡോ.സെബാസ്റ്റ്യൻ
ജോസഫ്, കെ.കെ.ടി.എം കോളേജ് മുൻ
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ
ഡോ.അനന്തപത്മനാഭൻ എന്നിവർ
സംസാരിച്ചു. നോവ സംഘാടക സമിതി
അംഗങ്ങളായ ഡോ.എ.കെ.മനോജ്,
ലാലു
അയ്യപ്പൻകാവ്, എൻ.എസ്.എസ്.പ്രോ
ഗ്രാം ഓഫീസർമാരായ
ഡോ.ആർ.തരുൺ,പ്രഫ.ജോമേഷ്
ജോസ്, എന്നിവർ സ്നേഹസംഗമത്തിന്
നേത്യത്വം നൽകി.