കുർബാന എകീകരണം; മാർപ്പാപ്പയുടെയും സിനഡിൻ്റെയും നിർദ്ദേശങ്ങൾ പാലിക്കുമെന്ന് വിശദീകരിച്ച് രൂപത ബിഷപ്പ് മാർപോളി കണ്ണൂക്കാടൻ..

കുർബാന എകീകരണം; മാർപ്പാപ്പയുടെയും സിനഡിൻ്റെയും നിർദ്ദേശങ്ങൾ പാലിക്കുമെന്ന് വിശദീകരിച്ച് രൂപത ബിഷപ്പ് മാർപോളി കണ്ണൂക്കാടൻ..


ഇരിങ്ങാലക്കുട: കുർബാന എകീകരണവിഷയത്തിൽ മാർപ്പാപ്പയുടെയും സിനഡിൻ്റെയും നിർദ്ദേശങ്ങൾക്ക് അനുസ്യതമായി മുന്നോട്ട് പോകുമെന്ന് വിശദീകരിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ.കുർബാന വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം.എന്നാൽ ഇവയെല്ലാം സംസാരിച്ച് തീർത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു.ഭിന്നിച്ച് പോകാൻ ആരും ആഗ്രഹിക്കുന്നില്ല.രാജി വയ്ക്കണമെന്ന് ചില വൈദികർ ആവശ്യമുയർത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് ബിഷപ്പ് പ്രതികരിച്ചില്ല.

Please follow and like us: