ഇരിങ്ങാലക്കുട രൂപതയിൽ ജനാഭിമുഖ കുർബാന തുടരണമെന്ന ആവശ്യത്തിലുറച്ച് ഒരു വിഭാഗം വൈദികർ; അനുകൂല തീരുമാനം ഉണ്ടാകുന്നത് വരെ രൂപതയുമായി സഹകരിക്കില്ലെന്നും വൈദികർ..

ഇരിങ്ങാലക്കുട രൂപതയിൽ ജനാഭിമുഖ കുർബാന തുടരണമെന്ന ആവശ്യത്തിലുറച്ച് ഒരു വിഭാഗം വൈദികർ; അനുകൂല തീരുമാനം ഉണ്ടാകുന്നത് വരെ രൂപതയുമായി സഹകരിക്കില്ലെന്നും വൈദികർ..

ഇരിങ്ങാലക്കുട: ജനാഭിമുഖ കുർബാന എന്ന ആവശ്യത്തിലുറച്ച് നിന്ന് ഇരിങ്ങാലക്കുട രൂപതയിൽ ഒരു വിഭാഗം വൈദികർ. തങ്ങളുമായി ആലോചിക്കാതെയാണ് കഴിഞ്ഞ ദിവസം രൂപത ബിഷപ്പ് ഡിസംബർ 25 മുതൽ രൂപതയിൽ സിനഡ് നിർദ്ദേശിച്ച എകീക്യത കുർബാന നടപ്പിലാക്കണമെന്ന് ഉത്തരവിറക്കിയതെന്ന് ഫാ. ജോൺ കവലക്കാട്ട് സീനിയർ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ വിഷമം ബിഷപ്പിനെ അറിയിച്ച് കഴിഞ്ഞു. അനുകൂലമായ പ്രതികരണം ഉണ്ടാകുന്നത് വരെ രൂപതയുമായി സഹകരിക്കില്ല. രൂപതയിലെ 90 % വൈദികരും ജനങ്ങളും ജനാഭിമുഖ കുർബാന വേണമെന്ന അഭിപ്രായം ഉള്ളവരാണ്. കടുപ്പശ്ശേരി ഇടവകയിൽ ചിലർ പ്രകടിപ്പിച്ച എതിർപ്പ് വ്യക്തിപരം മാത്രമാണ് .രൂപതയിലെ വൈദികരെ ബിഷപ്പിന് യാതൊരു വിലയുമില്ലെന്നും രാജി വച്ച് രൂപതയിൽ നിന്ന് ബിഷപ്പ് പോകണമെന്നും അതോടെ രൂപത രക്ഷപ്പെടുമെന്നും കൂടെ ഉണ്ടായിരുന്ന വൈദികൻ പറഞ്ഞു. പന്ത്രണ്ടരയോടെയാണ് ഒരു വിഭാഗം വൈദികർ രൂപത കാര്യാലയത്തിൽ എത്തി ബിഷപ്പിനെ കണ്ടത്. തുടർന്നാണ് മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് വ്യക്തമാക്കിയത്.

Please follow and like us: