ദേശീയ പാതയോരത്ത് ഹോട്ടൽ കുത്തിതുറന്ന് മോഷണം: പ്രതികൾ പിടിയിൽ;മോഷണം പോയത് 2ലക്ഷത്തിൽപരം രൂപയും സ്കൂട്ടറും വിലയേറിയ ഫോണുകളും.

ദേശീയ പാതയോരത്ത് ഹോട്ടൽ
കുത്തിതുറന്ന് മോഷണം: പ്രതികൾ
പിടിയിൽ;മോഷണം പോയത്
2ലക്ഷത്തിൽപരം രൂപയും സ്കൂട്ടറും
വിലയേറിയ ഫോണുകളും.


ചാലക്കുടി : പുതുക്കാട് കുറുമാലിക്ക്
സമീപം ഹോട്ടൽ കുത്തിതുറന്ന് രണ്ട്
ലക്ഷത്തിൽ പരം രൂപയും സ്കൂട്ടറും
മൊബൈൽ ഫോണുകളും മോഷ്ടിച
സംഭവത്തിലെ പ്രതികളെ തൃശൂർ റൂറൽ
ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി
ഐപിഎസിന്റെ നിർദ്ദേശപ്രകാരം
ചാലക്കുടി ഡിവൈഎസ്പി സി.ആർ
സന്തോഷും സംഘവും
അതിസാഹസികമായി പിടികൂടി.
മലപ്പുറം താനൂർ തോണിപ്പറമ്പിൽ
വീട്ടിൽ റഫീഖ് എന്ന ഷിഹാബ് (31
വയസ്), മലപുറം പുളിക്കൽ
കിഴക്കയിൽ വീട്ടിൽ അജിത് സുനിൽ
കുമാർ (20), കോഴിക്കോട് കല്ലായി
പന്നിയങ്കര വില്ലേജിൽ എൻവി വീട്ടിൽ
അജ്മൽ( 21 വയസ്), കോഴിക്കോട്
കൂട്ടാലിട പാറച്ചിലിൽ വീട്ടിൽ അജിത്
വർഗ്ഗീസ്( 20 വയസ്), കോഴിക്കോട്
മുതുവല്ലൂർ പാറക്കുളങ്ങര വീട്ടിൽ മാഷ്
എന്നറിയപെടുന്ന ജിൽഷാദ് (28 വയസ്),
എന്നിവരാണ് പിടിയിലായത്.
ഇവരെല്ലാവരും ലഹരി വസ്തുക്കളുടെ
ഉപയോഗത്തിനും വിപണനത്തിനുമായി
കോഴിക്കോട് ടൗൺ കേന്ദ്രീകരിച്ച്
സംഘടിച്ചതിലൂടെയാണ്
പരിചയത്തിലാവുന്നത്.
കഴിഞ്ഞ ഒക്ടോബർ ഇരുപത്തിമൂന്നാം
തീയതിയാണ് കേസിനാസ്പദമായ
സംഭവം നടന്നത്. പുതുക്കാട്
കുറുമാലിക്ക് സമീപം പ്രവാസി
നടത്തുന്ന ഹോട്ടലിന്റെ മുൻ വാതിൽ
തകർത്ത് അകത്തു കയറിയ
മോഷ്ടാക്കൾ മേശയ്ക്കുള്ളിൽ
സൂക്ഷിച്ചിരുന്ന പണവും മൊബൈൽ
ഫോണുകളും ഹോട്ടലിന്റെ
പാർക്കിങ്ങിൽ നിന്നും സ്കൂട്ടറും
മോഷ്ടിച്ച് കടക്കുകയായിരുന്നു.
ശക്തമായ മഴമൂലം കറന്റ്
പോയതിനാൽ സിസിടിവി ദൃശ്യങ്ങൾ
ലഭ്യമായിരുന്നില്ല. തുടർന്ന് പ്രദേശത്തെ
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്
സംശയാസ്പദമായി കണ്ട ഇരുചക്ര
വാഹനയാത്രികരെ കേന്ദ്രീകരിച്ച്
നടത്തിയ അന്വേഷണമാണ്
പ്രതികളിലേയ്ക്കെത്തിയത്.
ആദ്യം പിടിയിലായ ജിൻഷാദിൽ നിന്നും
ലഭിച്ച വിവരത്തിന്റെ
അടിസ്ഥാനത്തിലാണ് മറ്റുള്ളവരേയും
തിരിച്ചറിയാനായതും പിടികൂടിയതും.
കുറച്ച് നാൾ മുമ്പ് പടക്കം
പൊട്ടിക്കുമ്പോൾ ഉണ്ടായ അപകടത്തെ
തുടർന്ന് ജിൻഷാദിന്റെ കൈക്ക്
പരിക്കേറ്റിരുന്നു. മറ്റുള്ളവർ
കോഴിക്കോടിനും വയനാട്ടിനുമിടയിലെ
കരടിപ്പാറ എന്ന മലമുകളിലെ
താത്കാലിക ഷെഡിൽ നിന്നുമാണ്
പിടികൂടിയത്.
പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ
ടി.എൻ ഉണ്ണികൃഷ്ണൻ , എസ് ഐ
സിദ്ദിഖ് അബ്ദുൾ ഖാദർ, ക്രൈം
സ്ക്വാഡ് അംഗങ്ങളായ ജിനു മോൻ
തച്ചേത്ത് , സി.എ ജോബ്, സതീശൻ
മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം.
മൂസ, വി. യു. സിൽജോ, എ.യു. റെജി,
ബിനു. എം.ജെ, ഷിജോ തോമസ്
പുതുക്കാട് സ്റ്റേഷനിലെ എഎസ്ഐ
സുമേഷ് കെ. എസ്. എന്നിവരടങ്ങിയ
പ്രത്യേക സംഘമാണ് കേസന്വേഷിച്ച്
പ്രതികളെ പിടികൂടിയത്.
വിശദമായ ചോദ്യം ചെയ്യലിൽ ഇവർ
കുറ്റം സമ്മതിക്കുകയും ഇവർ പറഞ്ഞ
പ്രകാരം പുതുക്കാട് ഹോട്ടലിൽ നിന്നും
മോഷണം പോയിരുന്ന മൊബൈൽ
ഫോണും സ്കൂട്ടറും മറ്റും
കണ്ടെടുത്തിട്ടുണ്ട്.
അറസ്റ്റിലായ ഇവരെ വൈദ്യ
പരിശോധനയും മറ്റും നടത്തി കോവിഡ്
മാനദണ്ഡങ്ങൾ പാലിച്ച് കോടതിയിൽ
ഹാജരാക്കും

Please follow and like us: