ഇരിങ്ങാലക്കുട ഓട്ടോ തൊഴിലാളി സഹകരണ സംഘത്തിലെ രണ്ട് കോടി രൂപയുടെ തട്ടിപ്പ് ; അസി:രജിസ്ട്രാർ ഓഫീസിൽ മുന്നിൽ ബിജെപി ഉപരോധം.
ഇരിങ്ങാലക്കുട:ഓട്ടോ തൊഴിലാളി സഹകരണസംഘത്തിലെ രണ്ട് കോടി രൂപയുടെ തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നഗരസഭ കമ്മിറ്റി ഇരിങ്ങാലക്കുട അസി: രജിസ്ട്രാർ ഓഫീസിന് മുൻപിൽ ഉപരോധം സംഘടിപ്പിച്ചു. കരുവന്നൂർ ബാങ്ക് കൊള്ളയുമായി ബന്ധമുള്ള സിപിഎം മുൻ ജില്ലകമ്മറ്റി മെമ്പറും ഏരിയാ സെക്രട്ടറിയും നിലവിലെ ഏരിയാ സെക്രട്ടറിയുമാണ് 2009-2018 കാലഘട്ടത്തിൽ ഈ സംഘത്തിന്റെയും സാരഥ്യം വഹിച്ചിരുന്നതെന്നും ഇവർക്കെതിരെ അന്വേഷണം നടത്തണമെന്നും ഉപരോധം ഉദ്ഘാടനം ചെയ്ത ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു.സഹകരണ ചട്ടങ്ങൾ മറികടന്നുകൊണ്ട് സിപിഎം ഭരിക്കുന്ന കല്ലംകുന്ന്, പുല്ലൂർ തുടങ്ങിയ അഞ്ച് സഹകരണസംഘങ്ങളിൽ നിന്നും 25 ലക്ഷം വീതം ഈ സംഘത്തിന് നൽകിയിട്ടുണ്ടെന്നും ബിജെപി ആരോപിച്ചു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് സന്തോഷ് ബോബൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്,മണ്ഡലം ഭാരവാഹികളായ അഖിലാഷ് വിശ്വനാഥൻ, സണ്ണി കവലക്കാട്ട്, ഷാജുട്ടൻ,സി സി മുരളി, ന്യൂനപക്ഷ മോർച്ച ജില്ല ജന: സെക്രട്ടറി ഷിയാസ് പാളയംകോട്ട്, മുനിസിപ്പാലിറ്റി വൈസ് പ്രസിഡണ്ടുമാരായ ടി ഡി സത്യദേവ്, സന്തോഷ് കാര്യാടൻ, സെക്രട്ടറി രാഗേഷ്, കൗൺസിലർമാരായ വിജയകുമാരി അനിലൻ, ആർച്ച അനീഷ്കുമാർ, സരിത സുഭാഷ്, ബൈജു കൃഷ്ണദാസ്,ജോജൻ, എന്നിവർ നേതൃത്വം നല്കി.