ചാലക്കുടിയിൽ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് രണ്ട് കോടി
ചാലക്കുടി: ചാലക്കുടി നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അടിയന്തിര അറ്റകുറ്റപ്പണികൾക്കായി രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു. ചാലക്കുടി ആനമല റോഡ്, വാളൂർ കൊരട്ടി റോഡ്, ഹൈനാർക്കി മെമ്മോറിയൽ റോഡ്, കൊരട്ടി പുളിക്കക്കടവ് റോഡ്, തോട്ടവീഥി സ്റ്റാൻഡേർഡ് ഫർണ്ണീച്ചർ റോഡ്, പ്ലൈവുഡ് ഫാക്ടറി റോഡ്, മാമ്പ്ര കൂട്ടാലപാടം റോഡ്, കെഎസ്ആർ ടി സി റോഡ് എന്നിവയ്ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്.