ജനാഭിമുഖകുർബാന തുടരണമെന്ന ആവശ്യമുയർത്തി രൂപത മന്ദിരത്തിലേക്ക് വൈദികരുടെയും വിശ്വാസികളുടെയും അവകാശസംരക്ഷണ റാലി; കത്തോലിക്ക സഭയിൽ ജനാധിപത്യമില്ലെന്ന് വിമർശനം…

 

ജനാഭിമുഖകുർബാന തുടരണമെന്ന ആവശ്യമുയർത്തി രൂപത മന്ദിരത്തിലേക്ക് വൈദികരുടെയും വിശ്വാസികളുടെയും അവകാശസംരക്ഷണ റാലി; കത്തോലിക്ക സഭയിൽ ജനാധിപത്യമില്ലെന്ന് വിമർശനം…

ഇരിങ്ങാലക്കുട: ആറ് പതിറ്റാണ്ടായുള്ള ജനാഭിമുഖ കുർബാന തുടരണമെന്ന് ആവശ്യപ്പെട്ടും കത്തോലിക്ക സഭയിൽ ജനാധിപത്യമില്ലെന്ന വിമർശനം ഉയർത്തിയും രൂപതയിലെ വിശ്വാസികളുടെയും വൈദികരുടെ നേത്യത്വത്തിൽ രൂപത ബിഷപ്പ് ഹൗസിലേക്ക് അവകാശ സംരക്ഷണ റാലി.രൂപതയിലെ അൽമായ മുന്നേറ്റത്തിൻ്റെ നേത്യത്വത്തിൽ കത്തീഡ്രൽ ദേവാലയത്തിൽ പ്രാർഥനക്ക് ശേഷം മൗനജാഥയായിട്ടാണ് റാലി ബിഷപ്പ് ഹൗസിൽ എത്തിച്ചേർന്നത്. വിശ്വാസികൾക്കായി പിതാക്കൻമാർ വാതിൽ തുറക്കുക, അട്ടിമറിയിലൂടെ എടുത്ത തീരുമാനം മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്ലാക്കാർഡുകളും കയ്യിലേന്തി നടത്തിയ റാലിയിൽ സ്ത്രീകളും കുട്ടികളും അണിനിരന്നിരുന്നു.ലിറ്റർജിക്കൽ ആക്ഷൻ കമ്മിറ്റി കോഓർഡിനേറ്റർ ഷൈജു ആൻ്റണി പ്രതിഷേധറാലി ഉദ്ഘാടനം ചെയ്തു. വൈദികസമിതി കൺവീനർ ഫാ. ജോൺ കവലക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. വിൽസൻ കല്ലൻ, ആനി ഫെയ്ത്ത്, പി എൻ ജോർജ്, എം പി ആൻ്റണി എന്നിവർ പ്രസംഗിച്ചു. കൺവീനർ കെ കെ ജോൺസൻ സ്വാഗതവും ജോൺ ജോസഫ് നന്ദിയും പറഞ്ഞു.

Please follow and like us: