പാലിശ്ശേരി സ്കൂളിൽ സോളാർ പ്ലാൻ്റ് ;സ്ഥാപിച്ചിരിക്കുന്നത് കെഎസ്ഇബി ഇരിങ്ങാലക്കുട സർക്കിളിലെ രണ്ടാമത്തെ വലിയ പ്ലാൻ്റ്..

പാലിശ്ശേരി സ്കൂളിൽ സോളാർ പ്ലാൻ്റ് ;സ്ഥാപിച്ചിരിക്കുന്നത് കെഎസ്ഇബി ഇരിങ്ങാലക്കുട സർക്കിളിലെ രണ്ടാമത്തെ വലിയ പ്ലാൻ്റ്..

മാള: സംസ്ഥാന സർക്കാർ ഊർജ്ജ കേരള മിഷന്റെ
സൗര പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തീകരിച്ച സോളാർ പ്ലാന്റ് അന്നമനട പാലിശ്ശേരി എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. കെഎസ്ഇബിയുടെ സൗര പദ്ധതി പ്രകാരം ഇരിങ്ങാലക്കുട സർക്കിളിലെ ഏറ്റവും വലിയ രണ്ടാമത്തെ സോളാർ പ്ലാന്റാണ് സ്കൂളിൽ ആരംഭിച്ചത്.

കെഎസ്ഇബിയുടെ ചെലവിൽ ടാറ്റ പവർ സോളാർ സിസ്റ്റം ലിമിറ്റഡാണ് പ്ലാന്റ് നിർമ്മിച്ചത്. സൗര പദ്ധതിയുടെ ഭാഗമായി 50 കിലോവാട്ട്  സൗരോർജ്ജ പ്ലാന്റാണ് സ്കൂളിൽ സ്ഥാപിച്ചിട്ടുള്ളത്. ഒരു ദിവസം 200 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ പ്ലാൻ്റിന് ശേഷിയുണ്ട്.
സൗര പദ്ധതിയുടെ ഒന്നാം ഘട്ടത്തിലെ മോഡൽ ഒന്നിൽ പ്ലാൻ്റ് വരുന്നതിനാൽ ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ 10 ശതമാനം സ്കൂളിനാണ് ലഭിക്കുന്നത്. ഇതനുസരിച്ച് ശരാശരി 20 യൂണിറ്റ് വൈദ്യുതി ഒരു ദിവസം സ്കൂളിന് ലഭിക്കും.

ബാക്കി വരുന്ന വൈദ്യുതി കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് കണക്ട് ചെയ്യുന്നു. 25 വർഷത്തേക്ക് പ്ലാന്റിന്റെ മുഴുവൻ പരിപാലനങ്ങളും അറ്റകുറ്റപ്പണിയും മറ്റും കെഎസ്ഇബി സ്വന്തം ചെലവിൽ നടത്തും. 21,50,000 രൂപ ചെലവഴിച്ചാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്.

സൗരോർജ്ജ പ്ലാന്റിന്റെ ഉദ്ഘാടനം അഡ്വ.വി ആർ സുനിൽ കുമാർ എം എൽ എ നിർവഹിച്ചു.
അന്നമനട പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി വിനോദ്, വൈസ് പ്രസിഡന്റ്‌ ടെസ്സി ടൈറ്റസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ടി കെ സതീശൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വിൻസി ജോഷി, ഇരിങ്ങാലക്കുട സർക്കിൾ സൗര പ്രൊജക്ട് എൻജിനിയർ കെ കെ
ഷാജു, എസ് എൻ ഡി പി എച്ച് എസ് എസ് പ്രിൻസിപ്പൾ സി ഡി ജിന്നി മാസ്റ്റർ, ഹെഡ്‌മിസ്ട്രസ് ഇ ഡി ദീപ്‌തി,
എസ് എൻ ജി സഭ സെക്രട്ടറി ബിജു കുന്നുംപുറത്ത് തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: