വൈറ്റില അപകടം; ചികിൽസയിലായിരുന്ന ശ്രീനാരായണപുരം സ്വദേശിയായ യുവാവ് മരിച്ചു..

വൈറ്റില അപകടം; ചികിൽസയിലായിരുന്ന ശ്രീനാരായണപുരം സ്വദേശിയായ യുവാവ് മരിച്ചു..

കൊടുങ്ങല്ലൂർ: വൈറ്റിലയില്‍ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി
പരിക്കേറ്റ് ചികത്സയിലായിരുന്ന
ശ്രീനാരായണപുരം
സ്വദേശിയായ യുവാവ് മരിച്ചു.
കട്ടൻ ബസാർ പടിഞ്ഞാറ് വശം പരേതനായ കറപ്പം വീട്ടിൽ അഷ്‌റഫ്‌ മകൻ മുഹമ്മദ്‌ ആഷിക്ക് (23) ആണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റ്
എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികത്സയിലായിരുന്നു.
വൈറ്റിലയില്‍ ബൈക്കില്‍ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. ഈ മാസം ഒന്നിന് പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ അപകടത്തിൽ മിസ് കേരള 2019 അന്‍സി കബീറും, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചിരുന്നു.
അൻഷാദാണ് മരിച്ച ആഷിക്കിൻ്റെ സഹോദരൻ.

Please follow and like us: