ലോക്കൽ കമ്മിറ്റികളുടെ എണ്ണത്തിൽ വർധന;ലോക്കൽ സെക്രട്ടറിമാരിൽ എട്ട് പുതുമുഖങ്ങൾ;ഡിസംബർ 3, 4 തീയതികളിൽ നടക്കുന്ന എരിയസമ്മേളനത്തിൻ്റെ ഒരുക്കങ്ങളിലേക്ക് സിപിഎം

ലോക്കൽ കമ്മിറ്റികളുടെ എണ്ണത്തിൽ വർധന;ലോക്കൽ സെക്രട്ടറിമാരിൽ എട്ട് പുതുമുഖങ്ങൾ;ഡിസംബർ 3, 4 തീയതികളിൽ നടക്കുന്ന എരിയസമ്മേളനത്തിൻ്റെ ഒരുക്കങ്ങളിലേക്ക് സിപിഎം

 

ഇരിങ്ങാലക്കുട: സിപിഐ എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയായി. ഒക്ടോബർ 17 മുതൽ നവംബർ 6 വരെയുള്ള ദിവസങ്ങളിൽ ആയിരുന്നു ഇരിങ്ങാലക്കുട എരിയ കമ്മിറ്റിക്ക് കീഴിലുള്ള 13 ലോക്കൽ സമ്മേളനങ്ങൾ പൂർത്തീകരിച്ചത്. പടിയൂർ പഞ്ചായത്തിൽ എടതിരിഞ്ഞി കേന്ദ്രീകരിച്ച് പുതിയ ലോക്കൽ കമ്മിറ്റി രൂപീകരിച്ചതോടെ, ലോക്കൽ കമ്മിറ്റികളുടെ എണ്ണം 14 ആയി.ടി കെ ജയാനന്ദൻ (കരുവന്നൂർ), പൊറത്തിശ്ശേരി (ആർ എൽ ശ്രീലാൽ ) ,മുരിയാട് (ടി എം മോഹനൻ), പുല്ലൂർ (കെ ജി മോഹനൻ ), വേളൂക്കര ഈസ്റ്റ് (കെ കെ വിനയൻ ),വേളൂക്കര വെസ്റ്റ് (എൻ കെ അരവിനാക്ഷൻ ), പൂമംഗലം (എ എം ശ്രീകാന്ത് ), പടിയൂർ (പി എ രാമാനന്ദൻ) എടതിരിഞ്ഞി (എ എസ് ഗിരീഷ്), കാട്ടൂർ വിജീഷ് ടി വി ), കാറളം (എ വി അജയൻ), കിഴുത്താണി (ടി പ്രസാദ് ) ,ടൗൺ വെസ്റ്റ് (ജയൻ അരിമ്പ്ര ), ഇരിങ്ങാലക്കുട ഈസ്റ്റ് (കെ എം അജിത് ) എന്നിവരാണ് ലോക്കൽ സെക്രട്ടറിമാർ.14 ൽ ടി കെ ജയാനന്ദൻ, ആർ എൽ ശ്രീലാൽ, കെ കെ വിനയൻ, എ എം ശ്രീകാന്ത്, എ എസ് ഗിരീഷ്, ടി വി വിജീഷ്, ജയൻ അരിമ്പ്ര, കെ എം അജിത് എന്നിവർ പുതുമുഖങ്ങളാണ്.
എരിയ സമ്മേളനം ഡിസംബർ 3, 4 തീയതികളിൽ എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹാളിൽ നടക്കും. ലോക്കൽ കമ്മിറ്റികളിൽ നിന്നായി 150 പേരും എരിയ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുക. കോവിഡ് സാഹചര്യത്തിൽ പൊതുസമ്മേളനവും പ്രകടനവും ഒഴിവാക്കിയിട്ടുണ്ട്.

Please follow and like us: