കാറളത്ത് കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡണ്ടും ആർഎസ്എസ് മുൻമുഖ്യ ശിക്ഷകനുമുൾപ്പെടെ പത്തോളം പേർ സിപിഎമ്മിലേക്ക്..
ഇരിങ്ങാലക്കുട :
കോൺഗ്രസ്സ് മുൻമണ്ഡലം പ്രസിഡണ്ടും കർഷക കോൺഗ്രസ്സ് മുൻജില്ലാ പ്രസിഡണ്ടുമായ എൻ എം ബാലകൃഷ്ണൻ്റെ മകനുമായ എൻ ബി വത്സകുമാർ, കോൺഗ്രസ്സ് പ്രവർത്തകരായ സുഷിൽ കല്ലട, സുനിൽകുമാർ പട്ടാട്ട് , രഞ്ജിത് കടവിൽ, ഷിബു മങ്കടിയാൻ, സോണി മനയിൽ , ആർഎസ്എസ് മുൻ മുഖ്യശിക്ഷകനായിരുന്ന വസന്തകുമാർ, ആർഎസ്എസ് പ്രവർത്തകരായിരുന്ന എം ജെ രാഗേഷ് , രാജേഷ് പോക്കരുപറമ്പിൽ എന്നിവരും അവരുടെ കുടുംബാംഗങ്ങളും സിപിഐഎം നോടൊപ്പം ചേർന്നു പ്രവർത്തിക്കുവാൻ തീരുമാനിച്ചു.
ഹരിപുരം കല്ലടയിൽ ചേർന്ന സമ്മേളനത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ്, ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ എന്നിവർ ചേർന്ന് ഇവരെ സ്വീകരിച്ചു.
സ്വീകരണ പൊതുയോഗത്തിൽ സിപിഎം കിഴുത്താണി ലോക്കൽ സെക്രട്ടറി ടി പ്രസാദ് അധ്യക്ഷനായിരുന്നു. മുൻ എംഎൽഎ പ്രൊഫ കെ യു അരുണൻ, ഏരിയ കമ്മിറ്റി അംഗം കെ കെ സുരേഷ്ബാബു എന്നിവർ സംസാരിച്ചു.