എഴുത്തിൻ്റെ വഴിയിലെ പുതുമുഖമായ ഹേമ സാവിത്രിക്ക് അഭിനന്ദനങ്ങളുമായി ജനപ്രതിനിധികളും പൊതു പ്രവർത്തകരും.
ഇരിങ്ങാലക്കുട: എഴുത്തിൻ്റെ വഴിയിലെ പുതുമുഖമായ ഹേമ സാവിത്രിക്ക് അഭിനന്ദനങ്ങളുമായി ജനപ്രതിനിധികളും പൊതു പ്രവർത്തകരും. ഡൽഹിയിലെ പെൻമാൻ ബുക്ക്സ് പ്രസിദ്ധീകരിച്ച ‘ ദി മിസ്റ്റീരിയസ് ഡാൻസ് ഓഫ് വിൻ്റേജ് ഫോളീസ്” (The Mysterious Dance of Vintage Follies ) എന്ന നോവലിൻ്റെ രചയിതാവിനെ ഐക്കരക്കുന്നിലുള്ള വീട്ടിൽ എത്തിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവീസ് മാസ്റ്റർ, വേളൂക്കര പഞ്ചായത്ത് കെ എസ് ധനീഷ് എന്നിവർ നാടിൻ്റെ അഭിനന്ദനങ്ങൾ നേർന്നത്. വിശ്വസാഹിത്യത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന എഴുത്തുകാരിയെ നാട് അഭിമാനത്തോടെയാണ് കാണുന്നതെന്ന് രചനയെക്കുറിച്ച് ചോദിച്ച് അറിഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ സതീഷ്, വാർഡ് മെമ്പർ സുപ്രഭ സുജി, പൊതുപ്രവർത്തകരായ എൻ കെ അരവിന്ദാക്ഷൻമാസ്റ്റർ, ടി എസ് സജീവൻമാസ്റ്റർ, എ ടി ശശി, ഇ കെ രാജൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. എഴുത്തിന് പിന്തുണ നല്കിയ ഹേമ സാവിത്രിയുടെ ഭർത്താവ് സജു എ എസ്, അമ്മ ഗിരിജ എന്നിവരെയും അഭിനന്ദിച്ചാണ് ജനപ്രതിനിധികൾ മടങ്ങിയത്.