പുത്തൻതോട് പാലം പൊളിച്ചുപണിയാൻ പദ്ധതിയുമായി കെഎസ്ടിപി; പദ്ധതി റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി; പാലത്തിൻ്റെ അറ്റകുറ്റപ്പണികൾക്കായുള്ള തീരുമാനം ഉപേക്ഷിച്ചു.

പുത്തൻതോട് പാലം പൊളിച്ചുപണിയാൻ പദ്ധതിയുമായി കെഎസ്ടിപി; പദ്ധതി റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി; പാലത്തിൻ്റെ അറ്റകുറ്റപ്പണികൾക്കായുള്ള തീരുമാനം ഉപേക്ഷിച്ചു.

തൃശൂർ: തൃശൂർ -കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കരുവന്നൂർ കെഎൽഡിസി കനാലിന് കുറുകെയുള്ള പുത്തൻതോട് പാലം പൊളിച്ച് പണിയാൻ പദ്ധതി .റിബീൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി പിഡബ്ല്യൂവിൻ്റെ കീഴിലുള്ള കേരള സ്‌റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്റ്റിൻ്റെ (കെഎസ്ടിപി) മേൽനോട്ടത്തിൽ കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള 37 കിലോമീറ്റർ റോഡ് എഴര മീറ്റിൽ കോൺക്രീറ്റ് ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് പാലം പൊളിച്ച് പണിയുകയെന്ന് കെഎസ്ടിപി അധികൃതർ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. ലോകബാങ്കിൻ്റെ സാമ്പത്തിക സഹായത്തോടെ 203 കോടി രൂപ ചിലവിലാണ് കൂർക്കഞ്ചേരി -കൊടുങ്ങല്ലൂർ റോഡിൻ്റെ വികസന പദ്ധതി നടപ്പിലാക്കുന്നത്. റോഡ് സുരക്ഷയോടൊപ്പം പ്രക്യതിക്ഷോഭങ്ങളെയും അതിജീവിക്കാൻ കെല്പുള്ള നിർമ്മാണത്തിന് അഞ്ച് വർഷത്തെ ഗ്യാരണ്ടിയാണ് കണക്കാക്കിയിട്ടുള്ളത്. ഡൽഹി കേന്ദ്രീകരിച്ചുള്ള ഗവർ എന്ന സ്ഥാപനമാണ് നിർമ്മാണ കരാർ എറ്റെടുത്തിരിക്കുന്നത്.2021 സെപ്റ്റംബറിൽ നിർമ്മാണോദ്ഘാടനം നടത്തിയ പദ്ധതി രണ്ട് വർഷം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
പുതിയ പദ്ധതിയുടെ കാര്യത്തിൽ വ്യക്തത വന്നതോടെ, പ്രളയത്തിൽ ദുർബലമായ പുത്തൻതോട് പാലം അറ്റകുറ്റപ്പണികൾ നടത്തി ശക്തിപ്പെടുത്താനുള്ള തീരുമാനം പിഡബ്ല്യു ബ്രിഡ്ജസ് വിഭാഗം മാറ്റി വച്ചു. 20 ലക്ഷം രൂപ എസ്റ്റിമേറ്റിൽ പാലത്തിൻ്റെ ദുർബലമായ സ്ലാബുകൾ മാറ്റി സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.നിർമ്മാണ പ്രവർത്തനത്തിനായി തീയതി നിശ്ചയിക്കുകയും ഗതാഗത നിയന്ത്രണത്തിനായുള്ള തീരുമാനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നുവെങ്കിലും വിവിധ കാരണങ്ങൾ കൊണ്ട് നീട്ടി വയ്ക്കുകയായിരുന്നു. പാലം പൊളിച്ച് പണിയുന്ന വേളയിൽ നടപ്പിലാക്കേണ്ട ഗതാഗത നിയന്ത്രണം സംബന്ധിച്ച് കെഎസ്ടിപി യുടെ കൺസൽട്ടൻ്റ് ആയി സായി എഞ്ചിനീയേഴ്സ് ജില്ലാ ഭരണകൂടത്തിന് നിർദ്ദേശങ്ങളും സമർപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.

Please follow and like us: