“ഓപ്പറേഷൻ ക്രിസ്റ്റൽ”; മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി കാസർകോട് സ്വദേശി പിടിയിൽ

“ഓപ്പറേഷൻ ക്രിസ്റ്റൽ”;
മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി കാസർകോട് സ്വദേശി പിടിയിൽ

കയ്പമംഗലം: മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി കാസർകോട് മങ്ങലപ്പാടി ബന്തിയോഡ വീട്ടിൽ അബ്ദുള്ള ( 42) യാണ് പിടിയിലായത്.10 ഗ്രാമോളം എംഡിഎംഎ പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. തീരപ്രദേശങ്ങളിൽ യുവാക്കളിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്നതായുള്ള റിപ്പോർട്ടിനെ തുടർന്ന് തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ.ശങ്കരന്റെ നേതൃത്വത്തിൽ “ഓപ്പറേഷൻ ക്രിസ്റ്റൽ” എന്ന പേരിൽ ഓപ്പറേഷൻ സംഘം രൂപീകരിച്ചിരുന്നു. ഈ സ०ഘ० കഴിഞ്ഞ മാസ० കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്പനിക്കടവിലെ ഒരു റിസോർട്ടിൽ നിന്നും എം.ഡി.എം.എയുമായി രണ്ട് പേരെ പിടിച്ചിരുന്നു. കൂടാതെ പെരിഞ്ഞനത്ത് നിന്ന് കഞ്ചാവു० പിടികൂടിയിരുന്നു. 18 വയസ്സു മുതൽ 25 വയസ്സ് വരെ പ്രായമുള്ള ചെറുപ്പക്കാരായ കുട്ടികളെയാണ് ഇതിൻെറ കരിയറാക്കി ഉപയോഗിക്കുന്നത്. ഇവരെ ബാ०ഗ്ളൂരിലേക്ക് ട്രെയിൻ ടിക്കറ്റ് എടുത്ത് കൊടുത്ത് ടൂറിനെന്ന പേരിൽ വട്ട ചിലവിനുള്ള കുറച്ച് പണവു० കൈയ്യിൽ കൊടുത്താണ് ബാ०ഗ്ളൂരിലേക്കു० ആന്ധ്രയിലേക്കു० അയച്ച് ലഹരി മാഫിയകൾ അവരുടെ ബിസിനസ്സ് വളർത്തി കൊണ്ടുവരുന്നത്. ഇത് മനസിലാക്കിയ അന്വേഷണ സ०ഘ० മാഫിയ തലവൻമാരെ കണ്ട് പിടിക്കുന്നതിനായി അന്വേഷണ० രഹസ്യമായി ആര०ഭിച്ചു. ആ അന്വേഷണങ്ങളിൽ നിന്നു० കേരളത്തിലേക്ക് മയക്കു മരുന്നുകൾ സുലഭമായി കൊണ്ടു വരുന്നുണ്ടെന്നു മനസിലായി. മുൻപ് പിടികൂടിയ ലഹരി ഉൽപന്നങ്ങൾ പ്രധാനമായു० ബാംഗ്ലൂരിൽ നിന്നാണ് കൊണ്ടു വന്നതെന്ന് മനസിലാക്കിയ പ്രത്യേക അന്വേഷണ സ०ഘ० നടത്തിയ അന്തർ ജില്ലാ ഇൻവെസ്റ്റിഗേഷൻ ടീമുമായി ചേർന്ന് നടത്തിയ അടിവേരുകൾ തേടിയുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തിരുവനന്തപുര०, ആലപ്പുഴ, എറണാകുള०, ചെറായി, കൂടാതെ അഴീക്കോട്, എറിയാട്, തളിക്കുള०, മുതലായ സ്ഥലങ്ങളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ചു०, ബീച്ചുകളിലു०, സിനിമാ ഷൂട്ടിങ്ങ് ലൊക്കേഷനുകളിലു० വിതരണ० നടത്താനാണ് ഇവർ മൊത്തമായി കൊണ്ടു വരുന്നത് . പ്രതിയെ പിടികൂടിയത് കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ.ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സ०ഘമാണ്.
എസ്.ഐ മാരായ പി.സൂരജ്, സന്തോഷ്, പി.സി.സുനിൽ, തോമസ്, എ.എസ്.ഐമാരായ സി.ആർ.പ്രദീപ്, കെ.എം.മുഹമ്മദ് അഷറഫ്, സേവിയർ, ബിജു ജോസ്, സി.പി.ഒ. മാരായ ഷിന്റോ, മുറാദ്, എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Please follow and like us: