ഇരിങ്ങാലക്കുട തളിയക്കോണത്ത് കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പ എടുത്ത മധ്യവയസ്കൻ ആത്മഹത്യ ചെയ്തു..

ഇരിങ്ങാലക്കുട തളിയക്കോണത്ത് കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പ എടുത്ത മധ്യവയസ്കൻ ആത്മഹത്യ ചെയ്തു..

ഇരിങ്ങാലക്കുട: കടബാധ്യതയെ തുടർന്ന് തളിയക്കോണത്ത് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. തളിയക്കോണം ആലപ്പാടൻ ലാസ്സർ മകൻ ജോസ് (62 വയസ്സ് ) ആണ് മരിച്ചത്.രാവിലെ എഴ് മണിയോടെയായിരുന്നു സംഭവം.ഫിലോമിനയാണ് ഭാര്യ. ജോഫീന, ഫിൽജോ എന്നിവർ മക്കളും പ്രിനു മരുമകനുമാണ്. സഹോദരിയുടെ വിവാഹവും വീട് പണിയുമായും ബന്ധപ്പെട്ട് നേരത്തെ കരുവന്നൂർ ബാങ്കിൽ നിന്ന് നാല് ലക്ഷത്തോളം രൂപ പിതാവ് വായ്പ എടുത്തിരുന്നുവെന്നും കോവിഡ് സാഹചര്യത്തിൽ കൽപണിക്കാരനായ പിതാവിൻ്റെ വരുമാനം നിലച്ചത് കൊണ്ട് തിരിച്ചടവ് മുടങ്ങിയിരുന്നുവെന്നും ലോൺ തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ബാങ്കിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ടിരുന്നുവെന്നും മകൻ പറഞ്ഞു. വേറെ വിഷമങ്ങൾ ഒന്നും പിതാവിന് ഉണ്ടായിരുന്നില്ലെന്നും മകൻ ഫിൽജോ പറഞ്ഞു. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Please follow and like us: