രാത്രിമഴ; ചാലക്കുടി പരിയാരം കപ്പത്തോട് കരകവിഞ്ഞൊഴുകി; ഇരുപതോളം വീടുകളിൽ വെള്ളം കയറി.

രാത്രിമഴ; ചാലക്കുടി പരിയാരം കപ്പത്തോട് കരകവിഞ്ഞൊഴുകി; ഇരുപതോളം വീടുകളിൽ വെള്ളം കയറി.

ചാലക്കുടി: രാത്രിയിൽ ശക്തിയായ മഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ പരിയാരം കപ്പത്തോട് കരകവിഞ്ഞൊഴുകി. വൻ നാശം വിതച്ചു. മോതിരക്കണ്ണി, കുറ്റിക്കാട് കൂർക്കമറ്റം, വെറ്റിലപ്പാറ പച്ചക്കാട് എന്നീ പ്രദേശങ്ങളിലെ ഇരുപതോളം വീടുകളിൽ വെള്ളം കയറി.
കുറ്റിച്ചിറമോതിരക്കണ്ണി റോഡ് വെള്ളത്തിനടിയിലായി. അതിനാൽ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. പുലർച്ചെ 2.30ഓടെയാണ് ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായത്. നമ്പ്യാർപടി പയ്യപ്പിള്ളി ഡേവിസിന്‍റെ വീട് മുക്കാൽഭാഗവും മുങ്ങി. വീട്ടുസാധനങ്ങൾ മുഴുവൻ നശിച്ചു. 40 കോഴികൾ ഒഴുകിപ്പോയി. നിരവധി കൃഷിയിടങ്ങളിലെ നൂറുകണക്കിനു വാഴകൾ വെള്ളത്തിൽ മുങ്ങിനശിച്ചു.
മലയിൽനിന്നുള്ള തോടുകളിൽനിന്നും കപ്പത്തോട്ടിലേക്ക് മലവെള്ളം ഒഴുകിയെത്തിയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ചാലക്കുടിപ്പുഴയിലേക്കാണ് കപ്പത്തോട് എത്തുന്നത്. എന്നാൽ പുഴയിൽ വെള്ളം ഉയർന്നിട്ടില്ല. മലവെള്ളപ്പാച്ചിലിനെ തുടർന്ന് സുരക്ഷ മുൻനിർത്തി വെട്ടിക്കുഴി, പണ്ടാരംപാറ മലയടിവാരത്തു താമസിക്കുന്ന ആളുകളെ മാറ്റിത്താമസിപ്പിച്ചു. സനീഷ്കുമാർ ജോസഫ് എംഎൽഎയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വെള്ളംകയറിയ സ്ഥലങ്ങൾ സന്ദർശിച്ചു.

Please follow and like us: