വെള്ളിക്കുളങ്ങരയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് പാലാ രാമപുരത്ത് സ്ത്രീയെ ആക്രമിച്ച് കവർച്ച നടത്തിയ പ്രതി പിടിയിൽ

വെള്ളിക്കുളങ്ങരയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് പാലാ രാമപുരത്ത് സ്ത്രീയെ ആക്രമിച്ച് കവർച്ച നടത്തിയ പ്രതി പിടിയിൽ

വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര പോലീസ് സ്‌റ്റേഷൻ പരിധിയിലെ മാരാംകോട് നിന്നും ബൈക്ക് മോഷ്ടിച്ച് എറണാകുളം,കോട്ടയം എന്നീ ജില്ലകളിൽ കവർച്ച, അടിപിടി എന്നിവ നടത്തിയ പ്രതികളിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിലായി. രാമപുരത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ പണവും , മോബൈൽ ഫോണുകളും അടങ്ങിയ ബാഗ് തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയായ കുറ്റിച്ചിറ അംബേദ്കർ കോളനി കുമ്പളത്താൻ വീട്ടിൽ നിബീഷ് (23 വയസ്) എന്നയാളെ ചാലക്കുടി ഡിവൈഎസ്പി .സി ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഇയാളെ പിടികൂടാൻ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് തിരച്ചിൽ നടത്തി വരികയായിരുന്നു.

ഒക്ടോബർ മാസം പതിനാലാം തീയതയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത് . മാരാംകോട് സ്വദേശിയായ യുവാവിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചാണ് നിബീഷും കൂട്ടാളിയും കവർച്ചക്കായി ഇറങ്ങിയത്. വെള്ളിക്കുളങ്ങര ,വരന്തരപ്പിള്ളി , ചാലക്കുടി എന്നീ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം, വധശ്രമം , അടിപിടി കേസുകളിൽ പ്രതിയാണ് നിബീഷ് .ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഉള്ള പ്രത്യേക അന്വേഷണ സംഘം വിവിധ ജില്ലകളിലായി ആയി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്.

ഈ കേസ്സിലെ മറ്റൊരു പ്രതിയായ ചെമ്പൻകുന്ന് സ്വദേശി അരുൺ നേരത്തേ കാലടി പോലീസിന്റെ പിടിയിലായിരുന്നു.
അറസ്റ്റിലായ നിബീഷിനെതിരെ രാമപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീയുടെ 25000 രൂപയും ഫോണുകളും അടങ്ങിയ ബാഗ് ബൈക്കിലെത്തി മോഷണം നടത്തിയതിനും കാലടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു ഹോട്ടലിൽ അടിപിടി ഉണ്ടാക്കിയതിനും കേസ് ഉണ്ട് .
2016 ൽ വെള്ളിക്കുളങ്ങര കാരാപാടത്തു വെച്ച് ഒരാളെ കല്ലുകൊണ്ട് എറിഞ്ഞ് മാരകമായി പരിക്കേൽപിച്ച് കൊലപ്പെടുത്തിയ കേസും 2017 ൽ കുറ്റിച്ചിറയിൽ വെച്ച് ഒരു യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസും 2018 ൽ കുറ്റിച്ചിറയിലെ ഒരു വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലും നിബീഷ് പ്രതിയാണ്.

അറസ്റ്റ് ചെയ്യുവാനും അന്വേഷണ സംഘത്തിലും വെള്ളിക്കുളങ്ങര സർക്കിൾ ഇൻസ്പെക്ടർ.കെ.പി. മിഥുൻ ,ക്രൈം സ്ക്വാഡ് എസ്. ഐ .ജിനുമോൻ തച്ചേത്ത് , എ. എസ്.ഐ.മാരായ സതീശൻ മടപ്പാടിൽ ,പി.എം . മൂസ , റോയ് പൗലോസ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിൽജോ വി. യു. റെജി എ.യു., ഷിജോ തോമസ്, ബിനു .എം.ജെ , ബിനോയ് സി. ആർ ., എം.എസ് . ഷോജു എന്നിവരുമുണ്ടായിരുന്നു.

Please follow and like us: