കാറളം പഞ്ചായത്തിൽ കൂടുതൽ പേർ ദുരിതാശ്വാസക്യാമ്പുകളിലേക്ക്; കാട്ടൂർ, വേളൂക്കര പഞ്ചായത്തുകളിലും ക്യാമ്പുകൾ തുടങ്ങി.

കാറളം പഞ്ചായത്തിൽ കൂടുതൽ പേർ ദുരിതാശ്വാസക്യാമ്പുകളിലേക്ക്; കാട്ടൂർ, വേളൂക്കര പഞ്ചായത്തുകളിലും ക്യാമ്പുകൾ തുടങ്ങി.

ഇരിങ്ങാലക്കുട: മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ഡാമുകളിൽ നിന്നുള്ള അധികജലം എത്തി വീടുകളിൽ വെള്ളം കയറി തുടങ്ങിയതോടെ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കാറളം പഞ്ചായത്തിൽ കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്.താണിശ്ശേരി ഡോളേഴ്സ് എൽ പി സ്കൂളിൽ വാർഡ് 8 ൽ നിന്ന് രണ്ട് കുടുംബങ്ങളിലായി 10 പേരും കാറളം എൽപി സ്കൂളിൽ മൂന്ന് കുടുംബങ്ങളിൽ നിന്നായി 14 പേരും എത്തിയിട്ടുണ്ട് .വാർഡ് 2 ൽ നിന്നുള്ളവരാണ് കാറളം എൽ പി സ്കൂളിലെ ക്യാമ്പിൽ എത്തിയിട്ടുള്ളത്. കാട്ടൂർ പഞ്ചായത്തിൽ വാർഡ് 11 ൽ നിന്നായി മൂന്ന് പേർ കരാഞ്ചിറ സെൻ്റ് സേവേഴേസ് സ്കൂളിലെ ക്യാമ്പിൽ എത്തിയിട്ടുണ്ട്. വേളൂക്കര പഞ്ചായത്തിൽ വാർഡ് 12 ൽ നിന്നായി 6 പേർ തുമ്പൂർ കോൺവെൻ്റ് സ്കൂളിലെ ക്യാമ്പിൽ എത്തിയിട്ടുണ്ട്.പടിയൂർ പഞ്ചായത്തിൽ മിക്ക പ്രദേശങ്ങളിലും വെള്ളം കൂടി വരികയാണെന്നും എച്ച്ഡിപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. പൂമംഗലം പഞ്ചായത്തിൽ വാർഡ് 1 ൽ തേമാലിത്തറയിൽ മൂന്ന് വീടുകൾ മാത്രമാണ് വെള്ളക്കെട്ടിൻ്റെ പ്രശ്നമുള്ളതെന്ന് പഞ്ചായത്ത് അധിക്യതർ സൂചിപ്പിച്ചു. മഴ പകൽ മാറി നിന്നതോടെ ആളൂർ, മുരിയാട് പഞ്ചായത്തുകളിൽ വെള്ളക്കെട്ട് ഒഴിഞ്ഞതായും പഞ്ചായത്ത് കേന്ദ്രങ്ങൾ അറിയിച്ചു.നഗരസഭ പരിധിയിൽ വാർഡ് 2 ൽ ചേലക്കടവിൽ നിന്നായി 14 പേർ കരുവന്നൂർ പ്രിയദർശിനി ഹാളിലെ ക്യാമ്പിൽ കഴിഞ്ഞ ദിവസം എത്തിയിരുന്നുവെങ്കിലും, വെള്ളം ഒഴിഞ്ഞതോടെ ഇവർ വീടുകളിലേക്ക് മടങ്ങിയതായി നഗരസഭ വൃത്തങ്ങൾ അറിയിച്ചു.

Please follow and like us: