കയ്പമംഗലത്ത് ബാറിൽ വച്ച് യുവാവിനെ കുത്തി പരിക്കേല്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
കയ്പമംഗലം :കയ്പമംഗലത്ത് ബാറിൽ വെച്ച് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കാക്കാത്തിരുത്തി സ്വദേശി പുത്തിരിക്കാട്ടിൽ കണ്ണൻ എന്ന ജിനോദ് (36), പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി പണിക്കശേരി സഞ്ചു (23) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ്.എൻ.ശങ്കരന്റെ നേതൃത്വത്തിൽ കയ്പമംഗലം എസ്.ഐ പി.സുജിത്തും സംഘവും അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 9 മണിയോടെ മൂന്നുപീടിക ചാന്ദ് വി ബാറിൽ വെച്ചാണ് കയ്പമംഗലം പള്ളിത്താനം സ്വദേശി വയനാട്ടുപടി അനസ്(41) ന് കുത്തേറ്റത്. നേരത്തെ അനസും, കണ്ണനും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനു ശേഷം ബാറിൽ വെച്ച് കണ്ടപ്പോൾ വീണ്ടും വാക്കുതർക്കം ഉണ്ടാകുകയും, കണ്ണൻ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അനസിനെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. വയറിന് രണ്ട് കുത്തേറ്റ അനസ് തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവമറിഞ്ഞെത്തിയ പോലീസ് ബാറിലെ സി.സി.സി.ടി വി പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞു.
സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ വേണ്ടി തൃശൂരിലെത്തിയ പ്രതികളെ പോലീസെത്തി പിടികൂടുകയായിരുന്നു.
പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു. എസ്.ഐമാരായ കെ.എസ്.അബ്ദുൾ സലാം, അബ്ദുൾ സത്താർ, എ.എസ്.ഐ സാബു, സീനിയർ സി.പി.ഒ രമേഷ്, സി.പി.ഒമാരായ അനൂപ്, രാഹുൽ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.