ഇരിങ്ങാലക്കുട മണ്ഡലത്തിൽ 61 പേർക്ക് കൂടി കോവിഡ്;നഗരസഭ പരിധിയിൽ ഒരു കോവിഡ് മരണവും.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 61 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 15 ഉം പടിയൂരിൽ 5 ഉം കാട്ടൂരിൽ 9 ഉം പൂമംഗലത്ത് 4 ഉം മുരിയാട് 8 ഉം ആളൂരിൽ 3 ഉം കാറളത്ത് 4 ഉം വേളൂക്കരയിൽ 13 ഉം പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇരിങ്ങാലക്കുട നഗരസഭയിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാട്ടൂർ റോഡിൽ പണ്ടാരപ്പറമ്പിൽ ശിവരാമൻ (75) ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. അജിത്, അനിൽ എന്നിവർ മക്കളാണ്.