തൃശൂർ ജില്ലയിൽ റെഡ് അലർട്ട്; കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് ജില്ലാ ഭരണകൂടം.
തൃശൂർ: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയ്ക്കും 40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ജില്ലാ ഭരണകൂടം നല്കിയിട്ടുണ്ട്. മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രി കാല യാത്ര ഒക്ടോബർ 18 വരെ നിയന്ത്രിച്ചിട്ടുണ്ട്.തീരപ്രദേശത്ത് താമസിക്കുന്നവരോടും ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവരോടും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.