ഇരിങ്ങാലക്കുട മണ്ഡലത്തിൽ 58 പേർക്ക് കൂടി കോവിഡ്; നഗരസഭയിലെ വാർഡ് 6 ലും കാട്ടൂർ പഞ്ചായത്തിലെ വാർഡ് 5 ലും ലോക്ഡൗൺ നിയന്ത്രണങ്ങൾ എർപ്പെടുത്തി ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ്.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 58 പേർക്ക് കൂടി കോവിഡ്.നഗരസഭയിൽ 12 ഉം കാറളത്ത് 2 ഉം പടിയൂരിൽ 1 ഉം കാട്ടൂരിൽ 5 ഉം മുരിയാട് 3 ഉം ആളൂരിൽ 24 ഉം പൂമംഗലത്ത് 3 ഉം പേർക്കാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
കോവിഡ് വ്യാപനത്തിൻ്റെ അടിസ്ഥാനത്തിൽ നഗരസഭയിലെ വാർഡ് നമ്പർ 6 ലും ( മാപ്രാണം ഹോളി ക്രോസ്സ്), കാട്ടൂർ പഞ്ചായത്തിലെ വാർഡ് നമ്പർ 5 ലും (കുന്നത്ത്പീടിക ) ലോക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവായിട്ടുണ്ട്.