ഇരിങ്ങാലക്കുട മണ്ഡലത്തിൽ 70 പേർക്ക് കൂടി കോവിഡ്; മുരിയാട് പഞ്ചായത്തിൽ ഒരു കോവിഡ് മരണവും.
തൃശൂർ:ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 70 പേർക്ക് . നഗരസഭയിൽ 11 ഉം കാട്ടൂരിൽ 2 ഉം മുരിയാടും ആളൂരിലും 9 പേർ വീതവും കാറളത്ത് 2 ഉം പടിയൂരിൽ 4 ഉം പൂമംഗലത്ത് 7 ഉം വേളൂക്കരയിൽ 26 ഉം പേരാണ് പട്ടികയിലുള്ളത്.
മുരിയാട് പഞ്ചായത്തിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുരിയാട് പഞ്ചായത്തിൽ പുല്ലൂർ കുറുവീട്ടിൽ വേലായുധൻ മകൻ വേണു (58) ആണ് മരിച്ചത്. പ്രീതിയാണ് ഭാര്യ. പ്രവിദ്, ജ്യോതിഷ് എന്നിവർ മക്കളാണ്.