തൃശ്ശൂര്‍ ജില്ലയില്‍ 1,579 പേര്‍ക്ക് കൂടി കോവിഡ്, 2,002 പേര് രോഗമുക്തരായി;രോഗസ്ഥിരീകരണനിരക്ക് 21.25 %.
തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച (02/10/2021) 1,579 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,002 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,958 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 69 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,93,408 ആണ്. 4,82,525 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.25% ആണ്.
ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 1,564 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 09 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 146 പുരുഷന്മാരും 130 സ്ത്രീകളും പത്ത് വയസ്സിനു താഴെ 53 ആണ്‍കുട്ടികളും 42 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 158
വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍- 295
സര്‍ക്കാര്‍ ആശുപത്രികളില്‍ – 214
സ്വകാര്യ ആശുപത്രികളില്‍ – 317
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ – 175
കൂടാതെ 6,220 പേര് വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,833 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 194 പേര് ആശുപത്രിയിലും 1,639 പേര് വീടുകളിലുമാണ്.
7,429 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,559 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 5,650 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 220 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 32,62,082 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
633 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,38,777 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്.
മുല്ലശ്ശേരി, ആലപ്പാട്, പഴഞ്ഞി, വാടാനപ്പിള്ളി, മറ്റത്തൂർ നാളെ (03/10/2021 ഞായറാഴ്ച്ച) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
ജില്ലയില്‍ ഇതുവരെ 32,68,848 ഡോസ് കോവിഡ് 19 വാക്സിന് വിതരണം ചെയ്തു. ഇതില്‍ 22,56,717 പേര് ഒരു ഡോസ് വാക്സിനും, 10,12,131 പേര് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.