ബ്ലാങ്ങാച്ചാൽ സമഗ്ര നീർത്തട പദ്ധതിക്ക് എറിയാട് തുടക്കം.

ബ്ലാങ്ങാച്ചാൽ സമഗ്ര നീർത്തട
പദ്ധതിക്ക് എറിയാട് തുടക്കം.

കൊടുങ്ങല്ലൂർ:നീർത്തട
സംരക്ഷണത്തിനായി ജില്ലാ പഞ്ചായത്ത്
രൂപം നൽകിയ ബ്ലാങ്ങാച്ചാൽ സമഗ്ര
നീർത്തട പദ്ധതിക്ക് എറിയാട്
പഞ്ചായത്തിലെ മണപ്പാട്ടുകാലിൽ
തുടക്കം. കൊടുങ്ങല്ലൂർ, കയ്പമംഗലം
നിയോജക മണ്ഡലങ്ങളിലെ
തീരമേഖലയിലെ എട്ട് പഞ്ചായത്തുകളെ
ഉൾപ്പെടുത്തി തയ്യാറാക്കിയ
പദ്ധതിയാണ് ബ്ലാങ്ങാച്ചാൽ സമഗ്ര
നീർത്തട പദ്ധതി. പഞ്ചായത്തുകളിലെ
ഓരോ പ്രദേശങ്ങളിലും ഏറ്റവും
പ്രാധാന്യം നൽകേണ്ട പദ്ധതികൾ
പ്രാദേശികമായി കണ്ടെത്തി
നടപ്പിലാക്കുന്നതിന് ഇതിലൂടെ
സാധിക്കും.
മതിലകം ബ്ലോക്കിൽ ഉൾപ്പെടുന്ന
എറിയാട്, എടവിലങ്ങ് എസ്.എൻ.പുരം,
മതിലകം, പെരിഞ്ഞനം, കയ്പമംഗലം
പഞ്ചായത്തുകളാണ്
ബ്ലാങ്ങാച്ചാൽ സമഗ്ര നീർത്തട
പദ്ധതിയിൽ ഉൾപ്പെടുന്ന 6
പഞ്ചായത്തുകൾ. ഈ
പഞ്ചായത്തുകളിലെ
പരിശീലനപരിപാടികളും പങ്കാളിത്ത
ഗ്രാമവിശകലനവും പൂർത്തീകരിച്ചു.
പദ്ധതിയുടെ ആകെ വിസ്തൃതി
8956,117 ഹെക്ടറാണ്. ആകെ
തോടുകളുടെ ദൂരം 125.66 കിലോമീറ്ററും.
96.30 കോടി രൂപയാണ് പദ്ധതി വിഹിതം.
സമഗ്ര നീർത്തട പദ്ധതിയിൽ വിവിധ
വകുപ്പുകളായ തദ്ദേശസ്വയംഭരണം,
മൃഗസംരക്ഷണം, കൃഷി, ഗ്രാമീണ
തൊഴിലുറപ്പ്, മത്സ്യം, ക്ഷീരവികസനം,
മണ്ണുസംരക്ഷണം, ജലസേചനം,
ശുചിത്വമിഷൻ, വനവകുപ്പ്, ഭൂജലം,
റവന്യൂ, വിദ്യാഭ്യാസം, പൊലീസ്,
ശുചിത്വമിഷൻ തുടങ്ങിയവയുടെയും
വനഗവേഷണം, കില, അനർട്ട്,
കാർഷിക സർവ്വകലാശാല,
സന്നദ്ധസംഘടനകൾ എന്നിവയുടെയും
പ്രോജക്ടകളും ഫണ്ടുകളും
സംയോജിപ്പിച്ചാണ് പദ്ധതി
നടപ്പിലാക്കുന്നത്.
പദ്ധതി പ്രദേശത്ത് ശാസ്ത്രീയമായി
മണ്ണ് ജല സംരക്ഷണ പ്രവൃത്തികൾ
നടപ്പിലാക്കുക വഴി കാർഷിക ഭൂമിയിലെ
മണ്ണൊലിപ്പ് തടയുക, ഭൂഗർഭ
ജലവിതാനം ഉയർത്തുക,
ജലസ്രോതസുകൾ സംരക്ഷിക്കുക,
ജൈവ വൈവിദ്ധ്യവും പരിസ്ഥിതി
സന്തുലിതാവസ്ഥയും
കാത്തുസൂക്ഷിക്കുക,
തൊഴിലവസരങ്ങൾ സൃഷ്ടിക്കുക
തുടങ്ങിയവയാണ് പദ്ധതിയുടെ
ലക്ഷ്യങ്ങൾ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ.
ഡേവിസ് മാസ്റ്റർ തൈ നട്ട് പദ്ധതിയുടെ
പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ഇ
ടി ടൈസൺ മാസ്റ്റർ എംഎൽഎ
മുഖ്യാതിഥിയായി. മതിലകം ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ഗിരിജ
അധ്യക്ഷത വഹിച്ച ചടങ്ങിൽ എറിയാട്
പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ,
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി
ചെയർപേഴ്സൺ കെ എസ് ജയ, ജില്ലാ
പഞ്ചായത്തംഗം സുഗത ശശിധരൻ,
എറിയാട് പഞ്ചായത്ത് വൈസ്
പ്രസിഡന്റ് പ്രസീന റാഫി, ത്രിതല
ജനപ്രതിനിധികൾ, നീർത്തട സമിതി
അംഗങ്ങൾ, ഉദ്യോഗസ്ഥർ, കർഷകർ
എന്നിവർ പങ്കെടുത്തു.

Please follow and like us: