സംസ്ഥാനത്തെ നഗരസഭകളിൽ ആദ്യത്തെ ജല സ്കെയിലുമായി ഇരിങ്ങാലക്കുട നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി;ജലസ്കെയിൽ സ്ഥാപിച്ചിരിക്കുന്നത് വാർഡ് 11 ലെ തേൻകുളത്തിൽ.
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ
നഗരസഭകളിൽ ആദ്യത്തെ ജല
സ്കെയിലുമായി ഇരിങ്ങാലക്കുട
നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വാർഡ് 11 ലെ
തേൻകുളം 349 തൊഴിൽ ദിനങ്ങൾ
നൽകി വൃത്തിയാക്കിയതിനുശേഷമാണ്
വാട്ടർ സ്കെയിൽ സ്ഥാപിച്ചിരിക്കുന്നത്.
ഹരിതകേരളം മിഷന്റെ സാങ്കേതിക
മേൽനോട്ടത്തിലാണ് പദ്ധതി
നടപ്പിലാക്കിയത്. ഈ പദ്ധതിക്കായി
തൊഴിൽ ഇനത്തിൽ 101559 രൂപയും,
വാട്ടർ സ്കെയിൽ മറ്റു അനുബന്ധ
ആവശ്യങ്ങൾക്കുമായി 10000 രൂപയും
ചെലവഴിച്ചിരിക്കുന്നത്.
തേൻകുളം പരിസരത്തു വച്ചു നടന്ന
ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ
സോണിയ ഗിരി പദ്ധതി നാടിനു
സമർപ്പിച്ചു. വൈസ് – ചെയർമാൻ പി ടി
ജോർജ്ജ് അധ്യക്ഷനായിരുന്നു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ
ജെയ്സൻ പാറേക്കാടൻ, അഡ്വ ജിഷ
ജോബി, നഗരസഭ സെക്രട്ടറി മുഹമ്മദ്
അനസ് , വാർഡ് കൗൺസിലർ എം ആർ ഷാജു,ഹരിത കേരള മിഷൻ കോ-
ഓർഡിനേറ്റർ പി എസ് ജയകുമാർ, തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ സിജിൻ ടി എസ്
എന്നിവർ സംസാരിച്ചു. ജല
കൈയിലിൽ നൽകിയ അളവ് നോക്കി
തൊട്ട് അടുത്ത് സ്ഥാപിച്ചിരിക്കുന്ന
ബോർഡിൽ നോക്കിയാൽ പ്രസ്തുത
അളവിന് അനുസൃതമായുള്ള
വെള്ളത്തിന്റെ അളവ് മനസിലാക്കാൻ
കഴിയും. കുളത്തിലെ വെള്ളത്തിന്റെ
റീഡിങ് നോക്കി ഏതൊരു സാധാരണ
വ്യക്തിക്കും കുളത്തിൽ നിലവിൽ എത്ര
ലിറ്റർ വെള്ളം ഉണ്ടെന്നു എളുപ്പം
മനസിലാക്കാൻ ഇതിലൂടെ സാധിക്കും.
നഗരസഭയുടെ മറ്റു പൊതുകുളങ്ങളും
ഈ പദ്ധതി വരും കാലങ്ങളിൽ
നടപ്പിലാക്കുമെന്നും നഗരസഭ
അധിക്യതർ അറിയിച്ചു.