ഇരിങ്ങാലക്കുട ജില്ല കോടതിയിൽ നിന്ന്
മൊബൈൽ ഫോൺ മോഷ്ടിച്ച
കൊടുങ്ങല്ലൂർ സ്വദേശിയായ
പ്രതി അറസ്റ്റിൽ.
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുടയിൽ
പ്രവർത്തിക്കുന്ന ജില്ലാ കോടതിയിൽ
നിന്ന് മൊബൈൽ ഫോൺ
മോഷ്ടിച്ചയാളെ സൈബർ ക്രൈം
പോലീസ് സ്റ്റേഷൻ സി ഐ. പി കെ
പത്മരാജൻ, ഇരിങ്ങാലക്കുട സി ഐ
എസ്.പി സുധീരൻ എന്നവർ അടങ്ങിയ
സംഘം കൊടുങ്ങല്ലൂരിൽ നിന്ന് അറസ്റ്റ്
ചെയ്തു. അഴീക്കോട് ജെട്ടിക്കടുത്ത്
മണപ്പുറത്ത് വീട്ടിൽ മുഹമ്മദ് ഷഹീർ
(37) എന്നായാളാണ് അറസ്റ്റിലായത്.
സെപ്റ്റംബർ 24 രാവിലെയാണ്
കേസിനാസ്പദമായ സംഭവം നടന്നത്.
ജില്ലാ കോടതിയിലെ ജീവനക്കാരി
ജഡ്ജിയുടെ ചേംബറിന് മുൻവശം
വെച്ചിരുന്ന ഫോണാണ് പ്രതി
മോഷ്ടിച്ചത്. മോഷ്ടിച്ച ഉടനെ പ്രതി
ഫോൺ സ്വിച്ച് ഓഫ്
ചെയ്യുകയായിരുന്നു. പ്രതിയുടെ
ഡൈവോഴ്സ് കേസുമായി
ബന്ധപ്പെട്ടാണ് പ്രതി അന്നേ ദിവസം
കോടതിയിലെത്തിയത്. ഫോൺ
നഷ്ടപ്പെട്ടതിനെ തുടർന്ന് കോടതി
ജീവനക്കാരി ഇരിങ്ങാലക്കുടയിലുള്ള
സൈബർ പോലീസ് സ്റ്റേഷനിൽ പരാതി
നല്കിയിരുന്നു. പ്രതി മോഷ്ടിച്ച ഫോൺ
കൊടുങ്ങല്ലൂർ തെക്കേ നടയിലുള്ള ഒരു
മൊബൈൽ ഷോപ്പിൽ കൊടുത്ത്
ഫോൺ അൺ ലോക്ക് ചെയ്യുകയും
തുടർന്ന് ആ കടയിൽ തന്നെ 5000/-
രൂപക്ക്
വില്ക്കുകയുമായിരുന്നു.തുടർന്ന് നടന്ന
അന്വേഷണത്തിലാണ് പ്രതി അഴീക്കോട്
ജെട്ടിയിൽ നിന്ന് അറസ്റ്റിലായത്.
അന്വേഷണ സംഘത്തിൽ എസ് ഐ
മാരായ സൈബർ പോലീസ് സ്റ്റേഷൻ
എസ് ഐ.സി ചിത്തരഞ്ജൻ, സീനിയർ
സി.പി.ഒ മനോജ് എ.കെ, സൈബർ
വിദഗ്ധരായ ഷനൂഹ്.സികെ,
ഹസീബ്.കെ.എ എന്നിവരാണ്
ഉണ്ടായിരുന്നത്.