മുപ്പത് വർഷത്തോളം ഒളിവിൽ
കഴിഞ്ഞിരുന്ന കുപ്രസിദ്ധ തമിഴ്
മോഷ്ടാവ് പിടിയിൽ പിടിയിലായത്
തമിഴ് നാട്ടിലും കേരളത്തിലുമായി
നൂറിൽപരം മോഷണ കേസുകളിലെ
പ്രതി.
ചാലക്കുടി: തൃശൂർ ടൗണിൽ നിന്നും
മോഷ്ടിച്ച മൊബൈലുമായി കുപ്രസിദ്ധ
തമിഴ് മോഷ്ടാവിനെ ചാലക്കുടി
ഡിവൈഎസ്പി സി.ആർ
സന്തോഷിന്റെ നിർദ്ദേശപ്രകാരം
സർക്കിൾ ഇൻസ്പെക്ടർ കെ.എസ്
സന്ദീപിന്റെ നേതൃത്വത്തിൽ പിടികൂടി.
തമിഴ്നാട് കന്യാകുമാരി മുരുന്നം പാ
സ്വദേശി പൊന്നുമുത്തുവിന്റെ മകൻ
ജ്ഞാനദാസൻ എന്ന ദാസൻ (49
വയസ്) ആണ് പിടിയിലായത്.
കേരളത്തിലും തമിഴ് നാട്ടിലുമായി
നൂറിൽപരം മോഷണ കേസുകളിലും
പോക്കറ്റടിക്കേസുകളിലും പ്രതിയായ
ദാസൻ മുപ്പതിൽ പരം വർഷങ്ങളായി
ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
കഴിഞ്ഞ ദിവസം തൃശ്ശൂർ ടൗണിൽ
ജോലി ആവശ്യത്തിനായി എത്തിയ
പാലക്കാട് സ്വദേശി ശക്തൻമാർക്കറ്റിനു
സമീപം സിനിമാ ഷൂട്ടിങ്ങ് നടക്കുന്നത്
കണ്ട് അൽപ നേരം ഷൂട്ടിങ്ങ് കണ്ട് നിന്ന
ശേഷം ബസിൽ കയറാൻ
ശ്രമിക്കവേയാണ് വില കൂടിയ
മൊബൈൽ ഫോൺ മോഷണം
പോയതായി മനസിലായത്. വീണു
പോയതാവാമെന്ന ധാരണയിൽ
പരിസരത്താകെ തിരഞ്ഞെങ്കിലും
കണ്ടെത്താനായില്ല.
സമീപത്തുണ്ടായിരുന്ന ആളുടെ ഫോൺ
വാങ്ങി വിളിച്ചു നോക്കിയെങ്കിലും രണ്ട്
റിങ്ങിനു ശേഷം സ്വിച്ചോഫായി.
ഇതോടെ സിനിമാ ഷൂട്ടിങ്ങിനിടയിലെ
തിരക്കിൽ ഫോൺ ആരോ
മോഷ്ടിച്ചതാണെന്ന ധാരണയിൽ
തൃശൂർ ടൗൺ ഈസ്റ്റ് പോലീസ്
സ്റ്റേഷനിലെത്തി മൊബൈൽ ഫോൺ
മോഷണം പോയതായി പരാതി
നൽകിയതിനെ തുടർന്ന് പോലീസ്
അന്വേഷണമാരംഭിക്കുകയായിരുന്നു.
ഇതിനിടയിൽ ചാലക്കുടിയിലെത്തിയ
മോഷ്ടാവ് ഫോണിൽ നിന്നും സിം
കാർഡ് ഊരിമാറ്റാൻ ശ്രമിച്ചെങ്കിലും
നടക്കാതായതോടെ രണ്ട് യുവാക്കളുടെ
സഹായം തേടുകയും സംശയം
തോന്നിയ യുവാക്കൾ വിവരം പോലീസ്
സ്റ്റേഷനിലറിയിക്കുകയും ചെയ്തു.
തൃശൂർ ടൗണിൽ നിന്നും മൊബൈൽ
ഫോൺ മോഷണം
പോയതറിഞ്ഞിരുന്നതിനാൽ ചാലക്കുടി
സബ് ഇൻസ്പെക്ടർ എം.എസ് ഷാജൻ,
അഡീഷണൽ എസ്ഐ ഡേവിസ്
സി.വി, എഎസ്ഐ ജോഷി, സീനിയർ
സിപിഒ എ.യു. റെജി, സിപിഒമാരായ പ്രസാദ് എം പി, ജയകൃഷ്ണൻ , ഇ.എം
അലി ഡ്രൈവർ എഎസ്ഐ ബൈജു
എന്നിവരടങ്ങിയ സംഘം മോഷ്ടാവിനെ
കണ്ടെത്താൻ പട്രോളിങ്
നടത്തുന്നതിനിടെ റെയിൽവേ സ്റ്റേഷൻ
പരിസരത്തു നിന്നും ഓട്ടോ റിക്ഷാ
ഡ്രവർമാരുടേയും മറ്റും
സഹായത്തോടെ മോഷ്ടാവിനെ
കണ്ടെത്തുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം
ചെയ്യാൻ ശ്രമിച്ചപ്പോൾ പേരും
വിലാസവുമടക്കം എല്ലാം തെറ്റായാണ്
പോലിസിനെ അറിയിച്ചത്.
തുടർന്ന് സ്റ്റേഷനിലെത്തിച്ച് നടത്തിയ
വിശദമായ പരിശോധനയിൽ മോഷ്ടിച്ച
മൊബൈൽ കണ്ടെടുക്കുകയും
ഇയാളുടെ യഥാർത്ഥ വിലാസം
കണ്ടെത്തുകയും കേസുകളുടെ
വിവരങ്ങൾ ലഭിക്കുകയും ചെയ്തു.
ആയിരത്തി തൊള്ളായിരത്തി
തൊണ്ണൂറാമാണ്ടിൽ അർദ്ധ സർക്കാർ
സ്ഥാപനമായ എറണാകുളം ജില്ലയിലെ
കാലടി പ്ലാന്റേഷൻ കോർപ്പറേഷൻ വക
റബർ ഫാക്ടറിയിൽ നിന്നും സംസ്കരിച്ച
ലാറ്റക്സ് മോഷ്ടിച്ച കേസിൽ അയ്യമ്പുഴ
പോലീസ് സ്റ്റേഷനിലടക്കം പലയിടത്തും
പിടി കിട്ടാപ്പുള്ളിയാണെന്ന്
കണ്ടെത്തുകയും ചെയ്തതിനെ തുടർന്ന്
ദാസന്റെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ
പരിശോധനയും മറ്റും നടത്തി കോവിഡ്
മാനദണ്ഡങ്ങൾ പാലിച്ച് കോടതിയിൽ
ഹാജരാക്കിയതിനെ തുടർന്ന് റിമാന്റ്
ചെയ്ത് ജയിലിലേക്കയച്ചു
പിടിയിലായപ്പോൾ നെയ്യാറ്റിൻകര
സ്വദേശി സ്റ്റീഫനെന്ന പേരും മറ്റും നൽകി
പോലീസിനോട് നുണ പറഞ്ഞ്
രക്ഷപെടാൻ ശ്രമിച്ച ദാസൻ തമിഴ് നാട്
ഈറോഡ് റെയിൽവേ സ്റ്റേഷൻ
കേന്ദ്രീകരിച്ചാണ് ഒളിവിൽ
കഴിഞ്ഞിരുന്ന തെന്നു
കണ്ടെത്തിയതിനാൽ ഇയാൾ വേറെയും
മോഷണം നടത്തിയിട്ടുണ്ടോയെന്നും
ഇയാളുടെ കൂട്ടാളികളേയും മറ്റും
കണ്ടെത്താന്യം തുടർ അന്വേഷണം
നടത്തുമെന്ന് പോലീസ് അറിയിച്ചു.