ഇരിങ്ങാലക്കുട മണ്ഡലത്തിൽ 124 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 23 ഉം വേളൂക്കരയിൽ 32 ഉം പേർ പട്ടികയിൽ; ആളൂർ പഞ്ചായത്തിൽ ഒരാഴ്ചക്കുള്ളിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചു.

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 124 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 23 ഉം വേളൂക്കരയിൽ 32 ഉം പേർ പട്ടികയിൽ; ആളൂർ പഞ്ചായത്തിൽ ഒരാഴ്ചക്കുള്ളിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചു.

തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 124 പേർക്ക് . നഗരസഭയിൽ 23 ഉം വേളൂക്കരയിൽ 32 ഉം കാട്ടൂരിൽ 10 ഉം ആളൂരിൽ 17 ഉം മുരിയാട് 26 ഉം പടിയൂരിൽ 6 ഉം പൂമംഗലത്ത് 1 ഉം കാറളത്ത് 19 ഉം പേരാണ് ഇന്നത്തെ കോവിഡ് പട്ടികയിലുള്ളത്.ആളൂർ പഞ്ചായത്തിൽ കോവിഡ് ചികിൽസയിലായിരുന്ന കടുപ്പശ്ശേരി നമ്പിക്കുന്ന് പൊറത്തൂക്കാരൻ ചോതി മകൻ പരമേശ്വരൻ (66) കഴിഞ്ഞ ദിവസം രാത്രി മെഡിക്കൽ കോളേജിൽ വച്ച് മരിച്ചു. കോവിഡ് ബാധിച്ച് പരമേശ്വരൻ്റെ ഭാര്യ ഗൗരി (60) സെപ്റ്റംബർ 20 നും മകൻ പ്രവീൺ (37) സെപ്റ്റംബർ 24 നും മരണമടഞ്ഞിരുന്നു. ഗൗരി മെഡിക്കൽ കോളേജിലും പ്രവീൺ തൃശൂർ അമല കോളേജിലും വച്ചാണ് മരിച്ചത്. പ്രവിത, പരേതനായ പ്രവീൺ, പ്രവീണ എന്നിവർ മക്കളും ജിത്തു, മായ, സുകേഷ് എന്നിവർ മരുമക്കളുമാണ്.
ആളൂർ പഞ്ചായത്തിൽ കോവിഡ് ബാധിച്ച് കല്ലേറ്റുംങ്കര ചക്കാലക്കൽ ലോന മകൻ വർഗ്ഗീസ് (85) കഴിഞ്ഞ ദിവസം മരിച്ചു .മേരിയാണ് ഭാര്യ. മേഴ്സി, മിനി, ഷൈനി, റോയ് എന്നിവർ മക്കളും റപ്പായി, വർഗ്ഗീസ്, ഷാജി, ലിത എന്നിവർ മരുമക്കളുമാണ്.

Please follow and like us: