മതമേലധ്യക്ഷൻമാരുടെ ചില പ്രസ്താവനകൾ കേരളത്തിൻ്റെ മതേതര മനസ്സിന് ഭീഷണിയെന്ന് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം.
ഇരിങ്ങാലക്കുട :മതാന്ധത മൂത്ത്
കേരളത്തെ ഭ്രാന്താലയമാക്കരുതെന്നും
കേരളത്തിന്റെ മതേതര മനസിനെ
മുറിവേൽപ്പിക്കുന്ന തരത്തിലുള്ള
പ്രസ്താവനകൾ മതമേലധ്യക്ഷന്മാരുടെ
ഭാഗത്ത് നിന്നും ഉണ്ടാവുന്നത് മതേതര
ദർശനങ്ങളെ എല്ലാകാലത്തും മുറുകെ
പിടിച്ചിട്ടുള്ള കേരളത്തിന്റെ
ഐക്യത്തിനും മതേതരത്വത്തിനും
ഭീഷണിയാണെന്നും എഐവൈഎഫ്
സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ.
എഐവൈഎഫ് ഇരിങ്ങാലക്കുട
മണ്ഡലം സമ്മേളനം സി
അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ
ഉദ്ഘാടനം ചെയ്ത
സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളെ (സെപ്തംബർ 26) നടക്കുന്ന
ഓൺലൈൻ പൊതുസമ്മേളനം എ ഐ
വൈ എഫ് സംസ്ഥാന വൈസ്
പ്രസിഡന്റ് കെ പി സന്ദീപ് ഉദ്ഘാടനം
ചെയ്യും.
പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം
ചെയ്ത് കൊണ്ട് എഐവൈഎഫ് ജില്ലാ
പ്രസിഡന്റ് കെ.പി സന്ദീപ്, സിപിഐ
മണ്ഡലം സെക്രട്ടറി പി.മണി, സിപിഐ
മണ്ഡലം അസി.സെക്രട്ടറി എൻ.കെ
ഉദയപ്രകാശ്, എഐവൈഎഫ്
സംസ്ഥാന കമ്മിറ്റി അംഗം കെ.സി
ബിജു, എഐവൈഎഫ് ജില്ലാ
എക്സിക്യൂട്ടീവ് അംഗം ബിനോയ്
ഷബീർ എന്നിവർ സംസാരിച്ചു
ഭാരവാഹികളായി പി.എസ്
കൃഷ്ണകുമാർ പ്രസിഡന്റ്, ടി.വി
വിബിൻ സെക്രട്ടറി, ജോയിന്റ്
സെക്രട്ടറിമാരായി ശ്യാംകുമാർ
പി.എസ്, പി.ആർ അരുൺ, വൈസ്
പ്രസിഡന്റുമാരായി വിഷ്ണ ശങ്കർ,
ശീർഷ സുധീരൻ എന്നിവരെ
തെരഞ്ഞെടുത്തു.