എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ കോവിഡ് ചട്ടലംഘനങ്ങൾ ; പ്രത്യേക കൗൺസിൽ യോഗം വിളിക്കണമെന്ന ആവശ്യവുമായി ബിജെപി.

എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ കോവിഡ് ചട്ടലംഘനങ്ങൾ ; പ്രത്യേക കൗൺസിൽ യോഗം വിളിക്കണമെന്ന ആവശ്യവുമായി ബിജെപി.

ഇരിങ്ങാലക്കുട: തൃശൂർ റോഡിൽ പ്രവർത്തിക്കുന്ന എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ കോവിഡ് ചട്ടലംഘനങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം വിളിക്കണമെന്ന ആവശ്യവുമായി ബിജെപി. നിരവധി തവണ നഗരസഭ സെക്രട്ടറി, പോലീസ്, സെക്ടറൽ മജിസ്ട്രേറ്റ്, ജില്ലാ ഭരണകൂടം എന്നിവർ നേരിൽ ചെന്ന് നിയമവിരുദ്ധമായി പ്രവർത്തിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും നിയമലംഘനങ്ങൾ തുടരുകയാണെന്നും കേരളത്തിൽ നിയമവിരുദ്ധമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന എകഓഡിറ്റോറിയം എംസിപി കൺവെൻഷൻ സെൻ്ററാണെന്നും നഗരസഭ സെക്രട്ടറിക്ക് നല്കിയ നിവേദനത്തിൽ ബിജെപി പാർലമെൻ്ററി പാർട്ടി ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 50 ഓളം പരിപാടികളാണ് ഇവിടെ നടന്നതെന്നും വാടക ഒന്നേ മുക്കാൽ ലക്ഷത്തിന് മുകളിലാണെന്നും നിവേദനത്തിൽ പറയുന്നു. ഈ മാസം 22 ന് കൺവെൻഷൻ സെൻ്ററിൽ പരിശോധനക്കായി ചെന്ന നഗരസഭ ഹെൽത്ത് സൂപ്ര വൈസർ, ആരോഗ്യവിഭാഗം, സെക്ടറൽ മജിസ്ട്രേറ്റ് എന്നിവരോട് എംസിപി അധികൃതർ അപമര്യാദയായി പെരുമാറുകയും ഹാളിൽ നിന്ന് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടതായും നിവേദനത്തിൽ പറയുന്നുണ്ട്. പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ, കൗൺസിലർമാരായ ടി കെ ഷാജു, അമ്പിളി ജയൻ, സ്മിത കൃഷ്ണകുമാർ, മായ അജയൻ, വിജയകുമാരി അനിലൻ, സരിത സുഭാഷ്, ആർച്ച അനീഷ് എന്നിവർ ചേർന്നാണ് സെക്രട്ടറിക്ക് നിവേദനം കൈമാറിയത്.

Please follow and like us: