എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ കോവിഡ് ചട്ടലംഘനങ്ങളെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം; അജണ്ടകൾ ചർച്ച ചെയ്യാതെ യോഗം പിരിച്ച് വിട്ടു; ബിജെപി അംഗം തന്നെ മർദ്ദിച്ചതായി ഭരണകക്ഷി കൗൺസിലർ; പ്രതിഷേധവുമായി ഭരണകക്ഷിയും; പരാതിയുമായി പോലീസിൽ ഭരണകക്ഷിയും ബിജെപി യും.

എംസിപി കൺവെൻഷൻ സെൻ്ററിൻ്റെ കോവിഡ് ചട്ടലംഘനങ്ങളെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം; അജണ്ടകൾ ചർച്ച ചെയ്യാതെ യോഗം പിരിച്ച് വിട്ടു; ബിജെപി അംഗം തന്നെ മർദ്ദിച്ചതായി ഭരണകക്ഷി കൗൺസിലർ; പ്രതിഷേധവുമായി ഭരണകക്ഷിയും; പരാതിയുമായി പോലീസിൽ ഭരണകക്ഷിയും ബിജെപി യും.

ഇരിങ്ങാലക്കുട: മാസങ്ങൾക്ക് ശേഷം
ഓഫ് ലൈനിൽ ചേർന്ന
നഗരസഭയോഗം പ്രതിപക്ഷ
പ്രതിഷേധങ്ങളെ തുടർന്ന് അജണ്ടകൾ
ചർച്ച ചെയ്യാതെ പിരിച്ച് വിട്ടു.
ഇതോടനുബന്ധിച്ച് ചെയർപേഴ്സന്റെ
ക്യാബിനിൽ ഉണ്ടായ വാക്കേറ്റങ്ങൾ
യുഡിഎഫ്-ബിജെപി സംഘർഷത്തിലും
കലാശിച്ചു.
രാവിലെ 11 ന് കൗൺസിൽ ഹാളിൽ
യോഗം ആരംഭിച്ച സമയത്ത് തന്നെ
എൽഡിഎഫ്-ബിജെപി അംഗങ്ങൾ
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച
എംസിപി കൺവെൻഷൻ സെന്റർ
അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട്
മുദ്രാവാക്യം വിളികളുമായി രംഗത്ത്
ഉണ്ടായിരുന്നു. നിശ്ചിത അജണ്ടകൾക്ക്
മുമ്പായി തന്നെ വിഷയം ചർച്ച
ചെയ്യണമെന്ന് ഇരുകൂട്ടരും
ചെയർപേഴ്സനോട് ആവശ്യപ്പെട്ടു.
എന്നാൽ അജണ്ടകൾ
പൂർത്തീകരിച്ചതിന് ശേഷം പ്രതിപക്ഷം
ആവശ്യപ്പെടുന്ന വിഷയങ്ങൾ ചർച്ച
ചെയ്യാമെന്ന് ചെയർപേഴ്സൺ
വിശദീകരിച്ചു. വിശദീകരണത്തിൽ
തൃപ്തരാകാതെ പ്രതിപക്ഷം
നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം
വിളികൾ തുടങ്ങിയപ്പോൾ യോഗം
പിരിച്ച് വിട്ടതായി പ്രഖ്യാപിച്ച്
ചെയർപേഴ്സൺ ഹാളിൽ നിന്ന്
പുറത്തിറങ്ങി ചേംബറിൽ പ്രവേശിച്ചു.
തൊട്ട് പിന്നാലെ മുദ്രാവാക്യങ്ങൾ
ഉയർത്തി ബിജെപി അംഗങ്ങളും
ഇവർക്ക് പുറകിലായി ഭരണകക്ഷി
അംഗങ്ങളും ചേംബറിൽ എത്തി.
എൽഡിഎഫ് അംഗങ്ങൾ നഗരസഭ
ഓഫീസിന് മുന്നിലും പ്രതിഷേധങ്ങൾ
തുടർന്നു. ചെയർപേഴ്സന്റെ മുറിയിൽ
നടന്നിരുന്ന പ്രതിഷേധങ്ങൾക്കിടയിൽ
ബിജെപി പാർലമെന്ററി പാർട്ടി ലീഡർ
സന്തോഷ് ബോബൻ തന്നെ
മർദ്ദിച്ചതായി ഭരണകക്ഷി അംഗം എം
ആർ ഷാജു ആരോപിച്ചതോടെ
ഭരണകക്ഷി അംഗങ്ങളും ബിജെപി
അംഗങ്ങളും തമ്മിലുള്ള വാക്കേറ്റവും
ഉടലെടുത്തു. ആരോപണം നിഷേധിച്ച
ബിജെപി അംഗങ്ങൾ ചേംബറിൽ
കുത്തിയിരുന്നു. തുടർന്ന് ബിജെപി
അംഗങ്ങൾ നഗരസഭ സെക്രട്ടറിയെയും
കണ്ട് തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
സുഗമമായി നടക്കില്ലെന്ന്
ബോധ്യമായതിനാലും ചെയർപേഴ്സന്റെ
സുരക്ഷയെ കരുതിയുമാണ് യോഗം
പിരിച്ച് വിട്ടതെന്ന് സെക്രട്ടറി
വിശദീകരിച്ചു. എംസിപി കൺവെൻഷൻ
സെന്ററിൽ നടന്ന നിയമ ലംഘനങ്ങൾ
ബോധ്യപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ
ദിവസം പരിശോധനക്ക് ചെന്ന്
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോട്
എംസിപി അധികൃതർ മോശമായി
പെരുമാറിയെന്നും ജില്ലാ
ഭരണകൂടത്തിന്റെ ശ്രദ്ധയിൽ
വിഷയങ്ങൾ കൊണ്ട് വന്നിട്ടുണ്ടെന്നും
നിയമപരമായ നടപടികൾ സ്വീകരിച്ച്
വരികയാണെന്നും കൺവൻഷൻ
സെന്റർ അധികൃതരോട് 24
മണിക്കൂറിനുള്ളിൽ വിശദീകരണം
നല്കാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം
നോട്ടീസ് നല്കിയിട്ടുണ്ടെന്നും സെക്രട്ടറി
വിശദീകരിച്ചു. ഈ വിഷയം
ഉൾപ്പെടുത്തി കൗൺസിൽ
വിളിക്കണമെന്ന് ബിജെപി അംഗങ്ങൾ
ആവശ്യപ്പെട്ടു. സെക്രട്ടറിയെ കണ്ട്
പുറത്തിറങ്ങിയ ബിജെപി അംഗങ്ങൾ
മാധ്യമ പ്രവർത്തകരോട്
സംസാരിക്കുന്നതിനിടെ ഭരണകക്ഷി
അംഗങ്ങൾ ബിജെപി അംഗം സന്തോഷ്
ബോബൻ മാപ്പ് പറയണമെന്ന്
ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങളും വിളിച്ച്
പ്രകടനമായി നഗരസഭ ഓഫീസിന്
മുന്നിൽ എത്തി.ഓഫീസ് പരിസരം
എതാനും നേരത്തേക്ക് ഭരണ-
പ്രതിപക്ഷ അംഗങ്ങളുടെ മുദ്രാവാക്യം
വിളികളിൽ മുങ്ങി. തുടർന്ന് ഭരണകക്ഷി
അംഗങ്ങൾ നഗരത്തിലും പ്രകടനം
നടത്തി. മർദ്ദിച്ചതായി കാണിച്ച്
ഭരണകക്ഷി കൗൺസിലർ എം ആർ
ഷാജുവും ബിജെപി അംഗം സന്തോഷ്
ബോബനും പോലീസിൽ പരാതി
നല്കിയിട്ടുണ്ട്.

Please follow and like us: