കുപ്രസിദ്ധ മോഷ്ടാവ് പരവ രാജു
കൊരട്ടിയിൽ പിടിയിൽ.
ചാലക്കുടി: നിരവധി
മോഷണകേസുകളിലെ പ്രതിയായ
പത്തനംതിട്ട മണ്ണടിശാല സ്വദേശി
പുത്തൻവീട്ടിൽ
പരുവ രാജു (49 വിനെ പെരുമ്പാവൂരിൽ
നിന്നും കൊരട്ടി എസ്സ്.എച്ച്. ഒ. ബി കെ
അരുണും സംഘവും അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ 18-ാം തിയ്യതി രാവിലെ
മുരിങ്ങരിൽ പണി
നടന്നുകൊണ്ടിരിക്കുന്ന ഇരുനില വീട്ടിൽ
നിന്നും മാള സ്വദേശിയായ നെടുപുറം
വീട്ടിൽ ജോൺസൻ വർഗീസ് എന്ന
കരാറുകാരനും മറ്റ് തൊഴിലാളികളും
മുകളിലെ നിലയിൽ പണിയെടുക്കുന്ന
സമയം താഴെ റൂറൂമിൽ വച്ചിരുന്ന
അഞ്ച് സ്മാർട്ട് മൊബൈൽ
ഫോണുകളും , 8500 രൂപയും , എടിഎം
കാർഡ്, വാച്ചുകൾ എന്നിവയും മറ്റും
മോഷണം നടത്തിയ കാര്യത്തിനാണ്
പ്രതിയെ അറസ്റ്റു ചെയ്തത്.
പരിസരത്തു നിന്നും പ്രതിയുടെ
സിസിടിവി ദൃശ്യങ്ങൾ പോലീസിനു
ലഭിച്ചതിനെ തുടർന്നു നടത്തിയ
അന്വേഷണത്തിലാണ് പ്രതി
പിടിയിലായത്.
മോഷണങ്ങളിലൂടെ ലഭിച്ച പണം
ഉപയോഗിച്ച് പെരുമ്പാവൂർ ജംങ്ഷനിൽ
സ്വകാര്യ ബാറിനു മുന്നിൽ ജയിലിൽ
വച്ച് പരിചയപ്പെട്ട മറ്റൊരു കോട്ടയം
സ്വദേശിയായ കുപ്രസിദ്ധ
മോഷ്ടാവുമൊത്ത് ഹോട്ടൽ
നടത്തിവരികയായിരുന്നു പ്രതി .
കട അവധിയുള്ള ദിവസങ്ങളിൽ ദൂരെ
സ്ഥലങ്ങളിൽ പോയി മോഷണം
നടത്തുന്ന ശീലമാണ് തനിക്കുള്ളതെന്ന്
പ്രതി പോലീസിനോട് സമ്മതിച്ചു.
പരവ രാജുവിനെതിരെ
പത്തനംതിട്ട ടൗൺ, തിരുവല്ല, കോട്ടയം
ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിൽ
നിരവധി കവർച്ച, വധശ്രമം, അടിപിടി
തുടങ്ങിയ കേസുകൾ നിലവിലുണ്ട്.
കൂടാതെ പെരുംമ്പാവൂർ , മൂവാറ്റുപുഴ ,
തൊടുപുഴ , ആലുവ തുടങ്ങിയ
സ്റ്റേഷനുകളിൽ 15 ഓളം
മോഷണക്കേസുകളിൽ
പ്രതിയാണിയാൾ.
പ്രതിയുടെ ഉടമസ്ഥതയിലുള്ള
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെന്ന
വ്യാജേന മഫ്തിപോലീസ്
എത്തിയപ്പോൾ ശരീര ഭാഷ കണ്ട്
പോലീസാണെന്ന് വളരെ പെട്ടന്ന് പ്രതി
മനസിലാക്കുകയും തന്ത്രത്തിൽ
ഓട്ടോയിൽ കയറി രക്ഷപെടാൻ
നടത്തിയെങ്കിലും
പ്രതിയെ പോലീസ് സാഹസികമായി
പിടികൂടുകയായിന്നു
വിയ്യൂർ, കണ്ണൂർ, തിരുവനന്തപുരം,
ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ
ജയിലുകളിൽ പല തവണ തടവുശിക്ഷ
അനുഭവിച്ചിട്ടുണ്ടെന്നും രേഖകളിൽ
നിന്നും പോലീസ് കണ്ടെത്തി.
പ്രത്യേക അന്വേഷണ സംഘത്തിൽ
എസ്ഐ മാരായ ഷാജു ഇ എ, സുരേഷ്
സി കെ, സ്പെഷ്യൽ ബ്രാഞ്ച്
എഎസ്ഐ മുരുകേഷ് കടവത്ത്,
സീനിയർ സി.പി. ഒ മാരായ സജീഷ്
കുമാർ , ജിബിൻ വർഗ്ഗീസ് എന്നിവരാണ്
ഉണ്ടായിരുന്നത്.