നിയോജകമണ്ഡലത്തിലെ എട്ട് കേന്ദ്രങ്ങളിൽ കൂടി ഹൈമാസ്റ്റ് ലൈറ്റുകൾ ; സ്ഥാപിച്ചത് എംഎൽഎ യുടെ ആസ്തിവികസനഫണ്ടിൽ നിന്നുള്ള 44,00,000 രൂപ ഉപയോഗിച്ച്.

നിയോജകമണ്ഡലത്തിലെ എട്ട് കേന്ദ്രങ്ങളിൽ കൂടി ഹൈമാസ്റ്റ് ലൈറ്റുകൾ ; സ്ഥാപിച്ചത് എംഎൽഎ യുടെ ആസ്തിവികസനഫണ്ടിൽ നിന്നുള്ള 44,00,000 രൂപ ഉപയോഗിച്ച്.

ഇരിങ്ങാലക്കുട: എം.എൽ.എ ആസ്തി
വികസന ഫണ്ടുപയോഗിച്ച് നിയോജക
മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ
സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ
സ്വിച്ച് ഓൺ കർമ്മം ഉന്നത വിദ്യാഭ്യാസ –
സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.
ബിന്ദു നിർവഹിച്ചു. വേളൂക്കര
പഞ്ചായത്തിലെ തൊമ്മാന സെന്റർ ,
കടുപ്പശ്ശേരി കോളനി , കുതിരത്തടം
സെന്റർ , കാറളം പഞ്ചായത്തിലെ
ചെമ്മണ്ട സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര
പരിസരം , ചെമ്മണ്ട റോഡ് സെന്റർ ,
വെള്ളാനി തീപ്പെട്ടി കമ്പനി പരിസരം ,
കാട്ടൂർ പഞ്ചായത്തിലെ ഇല്ലിക്കാട്
സെന്റർ , കാട്ടൂർ ബസ് സ്റ്റാൻഡ്
പരിസരം എന്നിവിടങ്ങളിലാണ് ആദ്യ
ഘട്ടത്തിൽ ഉദ്ഘാടനം നടത്തിയത്. 8
ഹൈമാസ്റ്റ് ലൈറ്റുകൾക്കായി 44,00,000
രൂപയാണ് നിർമ്മാണ ചെലവ്. സ്വിച്ച്
ഓൺ കർമ്മ പരിപാടിയിൽ പഞ്ചായത്ത്
പ്രസിഡന്റുമാരായ കെ.എസ്. ധനീഷ്,
സീമ പ്രേംരാജ് , ഷീജ പവിത്രൻ
എന്നിവർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ് പി.കെ.
ഡേവിസ് മാസ്റ്റർ മുൻ എം.എൽ.എ
പ്രൊഫ. കെ.യു. അരുണൻ എന്നിവർ
മുഖ്യാതിഥികൾ ആയിരുന്നു. കൂടാതെ
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും
രാഷ്ട്രീയ – സാമൂഹ്യ രംഗത്തെ
പ്രമുഖരും വിവിധ കേന്ദ്രങ്ങളിലെ
ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു.

Please follow and like us: