ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഇനി മികവിൻ്റെ കേന്ദ്രം; പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത് പൊതുവിദ്യാഭ്യാസയജ്ഞത്തിൻ്റെ ഭാഗമായി അനുവദിച്ച ഒന്നേ കാൽ കോടി രൂപ ഉപയോഗിച്ച്.

ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഇനി മികവിൻ്റെ കേന്ദ്രം; പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത് പൊതുവിദ്യാഭ്യാസയജ്ഞത്തിൻ്റെ ഭാഗമായി അനുവദിച്ച ഒന്നേ കാൽ കോടി രൂപ ഉപയോഗിച്ച്.

ഇരിങ്ങാലക്കുട: പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
ഹയർ സെക്കന്ററി വകുപ്പ് അനുവദിച്ച
1.25 കോടി രൂപ വിനിയോഗിച്ച്
നിർമ്മാണം പൂർത്തിയാക്കിയ ഗവ.
മോഡൽ ഗേൾസ് ഹയർസെക്കൻഡറി
സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ
ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി
വിജയൻ ഓൺലൈനായി നിർവഹിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.
ശിവൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ
ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.
ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി.
ഉദ്ഘാടനത്തോടനുബന്ധിച്ച്
സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന
പൊതുയോഗം ഉന്നത വിദ്യാഭ്യാസ –
സാമൂഹ്യ നീതി വകുപ്പ് മന്ത്രി
ഡോ.ആർ.ബിന്ദു വീഡിയോ
കോൺഫറൻസ് വഴി ഉദ്ഘാടനം
ചെയ്തു. നഗരസഭ ചെയർപേഴ്സൺ
സോണിയ ഗിരി അധ്യക്ഷത വഹിച്ചു.
ടി.എൻ. പ്രതാപൻ എംപി
മുഖ്യാതിഥിയായിരുന്നു.
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ
ഭാഗമായി പണിതീർത്ത പുതിയ കെട്ടിടം
665.89 ചതുരശ്ര മീറ്ററിൽ ആർസിസി
ഫ്രെയിംഡ് സ്ട്രക്ച്ചറായിട്ടാണ്
നിർമ്മിച്ചിരിക്കുന്നത്. നിലവിലുള്ള
കെട്ടിടത്തിന്റെ രണ്ടാം നിലയിൽ രണ്ട്
ഹയർ സെക്കൻഡറി ക്ലാസ്സ് മുറികളും
ഒരു ലാബും , മൂന്ന് നിലകളിലായി മൂന്ന്
ലാബുകളടങ്ങിയ പുതിയ ബ്ലോക്കുമാണ്
പൂർത്തിയാക്കിയിരിക്കുന്നത് . ഈ രണ്ട്
കെട്ടിടങ്ങളേയും തമ്മിൽ
ബന്ധിപ്പിക്കുന്ന പാസ്സേജും , വാഷ്
ഏരിയയും , 12 ടോയ്ലറ്റുകളും സ്റ്റെയർ
റൂമും വാട്ടർ സപ്ലെ ഇലക്ട്രിസിറ്റി
സൗകര്യങ്ങളും ഉൾപ്പെടെയാണ് കെട്ടിടം
പണി പൂർത്തിയാക്കിയിട്ടുള്ളത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ക്രൈസ്റ്റ്
കോളേജ് സ്കൂളിന് നൽകുന്ന ലൈറ്റ്
ബോർഡിന്റെ സമർപ്പണം കോളേജ്
പ്രിൻസിപ്പൽ ഫാദർ ജോളി ആൻഡ്രസ്
നിർവഹിച്ചു. ചടങ്ങിൽ നഗരസഭ
വൈസ് ചെയർമാൻ പി .ടി .ജോർജ്,
വിവിധ സ്റ്റാൻഡിങ് കമ്മിറ്റി
ചെയർമാൻമാരായ സുജ സഞ്ജീവ്
കുമാർ, സി.സി. ഷിബിൻ, അംബിക
പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ,
അഡ്വ. ജിഷ
ജോബി,വാർഡൗൺസിലർ
ഒ.എസ്.അവിനാഷ്, തൃശ്ശൂർ ഡി.ഡി.ഇ.
ടി.വി.മദന മോഹൻ, പി.ടി.എ പ്രസിഡന്റ്
വി.എ.മനോജ് കുമാർ, എ.ഇ.ഒ എം.സി.
നിഷ , ബി.പി.സി.
സി.കെ.രാധാകൃഷ്ണൻ , വൈസ്
പ്രിൻസിപ്പാൾ ടി.എ.സീനത്ത്,
വി.എച്ച്.എസ്.ഇ. പ്രിൻസിപ്പാൾ
കെ.ആർ. ഹേന , എൽ. പി. സ്കൂൾ
എച്ച്.എം. ഇ ടി ബീന , തൃശ്ശൂർ ഡയറ്റ്
ലക്ചറർ എം.ആർ.സനോജ്, കൈറ്റ്
മാസ്റ്റർ ട്രെയിനർ വി.സുഭാഷ്,
ഒ.എസ്.എ. പ്രസിഡൻറ് ഇ .എച്ച്.ദേവി ,
ഹയർസെക്കന്ററി അലുമിനി
അസോസിയേഷൻ പ്രതിനിധി
കെ.എസ്.സൂരജ് , മുൻ
പ്രിൻസിപ്പാൾ .എം. പ്യാരിജ എന്നിവർ
പങ്കെടുത്തു . ഹയർ സെക്കൻഡറി
പ്രിൻസിപ്പൽ ബിന്ദു.പി. ജോൺ
സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി.എസ്.
അബ്ദുൾ ഹക്ക് നന്ദിയും പറഞ്ഞു.

Please follow and like us: