വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ടിന് എതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസപ്രമേയം തള്ളി.

വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ടിന് എതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസപ്രമേയം തള്ളി.

ഇരിങ്ങാലക്കുട: വേളൂക്കര
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ്
ധനീഷിനെതിരെ യുഡിഎഫ് കൊണ്ട്
വന്ന അവിശ്വാസ പ്രമേയം തള്ളി. 18
അംഗ ഭരണസമിതിയിൽ പ്രമേയം
പാസ്സാകാൻ ആവശ്യമായ പത്ത്
വോട്ടിന്റെ ഭൂരിപക്ഷം ഇല്ലാത്തതിനാൽ
പ്രമേയം തള്ളിയതായി
വരണാധികാരിയും വെള്ളാങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ യുമായ
ഇ എം ലോഹിതാക്ഷൻ പ്രഖ്യാപിച്ചു. 18
അംഗ ഭരണസമിതിയിൽ എട്ട്
യുഡിഎഫ് അംഗങ്ങളും ഒരു ബിജെപി
അംഗവും അടക്കം 9 പേർ അവിശ്വാസ
പ്രമേയത്തിന് അനുകൂലമായ നിലപാടും
എട്ട് എൽഡിഎഫ് അംഗങ്ങൾ
പ്രമേയത്തിന് എതിരായ നിലപാടും
സ്വീകരിച്ചു. യോഗത്തിന് എത്താൻ
വൈകിയതിന്റെ പേരിൽ എഴാം വാർഡ്
മെമ്പറും ബിജെപി അംഗവുമായ
ശ്യാംരാജിന് യോഗത്തിൽ പങ്കെടുക്കാൻ
കഴിഞ്ഞില്ല. ഇതേ ചൊല്ലിയുള്ള
പ്രതിപക്ഷ അംഗങ്ങളുടെ
എതിർപ്പോടെയാണ് രാവിലെ 11 ന്
യോഗം ആരംഭിച്ചത്. എന്നാൽ നോട്ടീസ്
പ്രകാരം യോഗ സമയമായ 11 ന് തന്നെ
ഹാളിൽ ഹാജരാകണമെന്നതാണ്
നിയമമെന്ന് വരണാധികാരി
വിശദീകരിച്ചു. പ്രസിഡണ്ടിന്റെ ഭാഗത്ത്
നിന്ന് ധാർമ്മികതക്ക് നിരക്കാത്ത
പ്രവ്യത്തി ഉണ്ടായെന്ന് ആരോപിച്ചാണ്
കഴിഞ്ഞ മാസം 31 ന് എട്ട് യുഡിഎഫ്
അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയം
നല്കിയിരുന്നത്. പതിനഞ്ചാം വാർഡ്
മെമ്പർ വിൻസെന്റ് കാനം കുടമാണ്
പ്രമേയം അവതരിപ്പിച്ചത്. ആറാം
വാർഡ് മെമ്പർ ബിബിൻ തുടിയത്ത്
പിന്താങ്ങി. ഇരുവരെയും കൂടാതെ
യുഡിഎഫിൽ നിന്ന് പി വി മാത്യു, ഷീബ നാരായണൻ, യൂസഫ്
കൊടകരപറമ്പിലും ബിജെപി അംഗം
അജിത ബിനോയും പ്രമേയത്തിന്
അനുകൂലമായി ചർച്ചയിൽ പങ്കെടുത്ത്
സംസാരിച്ചു. പ്രമേയത്തിന് എതിർത്ത്
കൊണ്ട് പ്രസിഡണ്ട് കെ എസ് ധനീഷ്,
എൽഡിഎഫ് അംഗങ്ങളായ സതീഷ് പി
ജെ, ഗവരോഷ് പി എം,സുനിത ടി എസ്
എന്നിവരും സംസാരിച്ചു. തുടർന്ന് രണ്ട്
മണിയോടെയാണ് പ്രമേയം
വോട്ടിനിട്ടത്.പ്രമേയം തള്ളിയതായി
പ്രഖ്യാപനം വന്നയുടനെ
ആഹ്ളാദസൂചകമായി എൽഡിഎഫ്
പ്രവർത്തകർ ആഹ്ളാദ പ്രകടനം
നടത്തി.മുൻ പഞ്ചായത്ത് പ്രസിഡണ്ട് ടി
എസ് സജീവൻമാസ്റ്റർ, എൻ കെ
അരവിന്ദാക്ഷൻമാസ്റ്റർ എന്നിവർ
നേത്യത്വം നല്കി. ആളൂർ എസ് ഐ കെ
എസ് സുബിന്തിന്റെ നേത്യത്വത്തിൽ
പോലീസ് സംഘം സ്ഥലത്ത്
ഉണ്ടായിരുന്നു.

Please follow and like us: