ഇരിങ്ങാലക്കുട മണ്ഡലത്തിൽ 340 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 77 ഉം പടിയൂരിൽ 72 ഉം ആളൂരിൽ 62 ഉം പേർ പട്ടികയിൽ; സ്പെഷ്യൽ സബ് – ജയിലിൽ 8 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; പൂമംഗലം പഞ്ചായത്തിൽ രണ്ട് കോവിഡ് മരണങ്ങളും.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 340 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് 77 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവിൽ നഗരസഭയിൽ 559 പേർ ചികിൽസയിലും 329 പേർ നിരീക്ഷണത്തിലുമുണ്ട്. വേളൂക്കരയിൽ 30 ഉം കാട്ടൂർ 16 ഉം മുരിയാട് 40 ഉം കാറളത്ത് 15 ഉം പൂമംഗലത്ത് 28 ഉം പടിയൂരിൽ 72 ഉം ആളൂരിൽ 62 ഉം പേരാണ് ഇന്നത്തെ കോവിഡ് പട്ടികയിലുള്ളത്.
ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് – ജയിലിൽ 8 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 62 ആയി.
പൂമംഗലം പഞ്ചായത്തിൽ രണ്ട് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കല്പറമ്പ് ചെട്ടിയാട്ടിൽ നാരായണൻ ഭാര്യ ദേവകിക്ക് (83) മരണാനന്തര പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രാജൻ, ചന്ദ്രൻ, സോമൻ, വിജയൻ, ശോഭന, ജയ, രതി, സുരേന്ദ്രൻ, പ്രകാശൻ, രജനി എന്നിവർ മക്കളും രേഖ, സരസ്വതി, ഷാജിത, ഗീത, ദാസൻ, ഗിരിജൻ, ശശികുമാർ, സന്ധ്യ, സിംപിൾ, വിമൽകുമാർ എന്നിവർ മരുമക്കളാണ്.
പഞ്ചായത്തിൽ കോവിഡ് ചികിൽസയിലായിരുന്ന അരിപ്പാലം കാവല്ലൂർ പ്രേമൻ (58) മരിച്ചു. ലീലയാണ് ഭാര്യ. പ്രജുഷ, പ്രവീണ, സ്നേഹ എന്നിവർ മക്കളും രാജേഷ്, വിനോദ്, യതിൻ എന്നിവർ മരുമക്കളുമാണ്.