എംസിപി കൺവെൻഷൻ സെൻ്റർ നടത്തുന്ന കോവിഡ് ചട്ടലംഘനങ്ങൾക്ക് നേരെ കണ്ണടക്കുന്ന നഗരസഭയുടെ നിലപാടിൽ പ്രതിഷേധവുമായി എൽഡിഎഫ്; മഹാമാരിക്കാലത്തെ ഭരണകക്ഷി കൗൺസിലർമാരുടെ ഊട്ടി യാത്ര പരിഹാസ്യമെന്നും വിമർശനം.

എംസിപി കൺവെൻഷൻ സെൻ്റർ നടത്തുന്ന കോവിഡ് ചട്ടലംഘനങ്ങൾക്ക് നേരെ കണ്ണടക്കുന്ന നഗരസഭയുടെ നിലപാടിൽ പ്രതിഷേധവുമായി എൽഡിഎഫ്; മഹാമാരിക്കാലത്തെ ഭരണകക്ഷി കൗൺസിലർമാരുടെ ഊട്ടി യാത്ര പരിഹാസ്യമെന്നും വിമർശനം.

ഇരിങ്ങാലക്കുട: കോവിഡ് ചട്ടങ്ങൾ ലംഘിച്ച് തുടർച്ചയായി എംസിപി കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന വിവാഹസൽക്കാരങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്ന നഗരസഭ ഭരണ സമിതിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം .കഴിഞ്ഞ മാസം 26 ന് ഇത് സംബന്ധിച്ച് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ സെക്രട്ടറിക്ക് പരാതി നല്കിയിരുന്നു. വാർഡ് കൗൺസിലർ മാർട്ടിൻ ആലേങ്ങാടൻ മൂന്ന് തവണയും പരാതി നല്കി.എന്നാൽ ഇതു വരെ നടപടി എടുത്തില്ലെന്നും സെക്രട്ടറി ഒപ്പിട്ട നടപടി നോട്ടീസ് ഇതു വരെ ചെയർപേഴ്സൻ്റെ ആജ്ഞയെ തുടർന്ന് കൺവെൻഷൻ സെൻ്റർ അധികൃതർക്ക് നല്കിയില്ലെന്നും ഇന്നലെ മാത്രം 200 ൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് മൂന്ന് വിവാഹങ്ങൾ നടന്നതായും നഗരസഭ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് അഡ്വ കെ ആർ. വിജയ ചൂണ്ടിക്കാട്ടി.എംസിപി ക്ക് വേണ്ടി നിലകൊള്ളുന്ന ഭരണസമിതിയായി നഗരസഭ ഭരണ നേത്യത്വം അധപതിച്ച് കഴിഞ്ഞു. വിഷയത്തിൽ സെക്രട്ടറി ഉറച്ച നടപടികൾ സ്വീകരിച്ചാൽ സംസ്ഥാന സർക്കാർ പിന്തുണ നല്കും. മഹാമാരിക്കാലത്ത് ഊട്ടിയിലേക്ക് ഉല്ലാസയാത്ര നടത്തിയതിനെയും മടങ്ങി വന്നതിന് ശേഷം നിരീക്ഷണത്തിൽ ഇരിക്കാൻ തയ്യാറാകാത്ത ഭരണകക്ഷി കൗൺസിലർമാരും തികഞ്ഞ ധാർഷ്ട്യമാണ് പ്രകടിപ്പിക്കുന്നതെന്നും സമരക്കാർ കുറ്റപ്പെടുത്തി. സിപിഐ പാർലിമെൻ്ററി പാർട്ടി ലീഡർ അൽഫോൺസ തോമസ് അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ ,കൗൺസിലർ ഷെല്ലി വിൽസൻ,എൽഡിഎഫ് നേതാക്കളായ എം ബി രാജുമാസ്റ്റർ, ഡോ. കെ പി ജോർജജ്, കെ എസ് പ്രസാദ് എന്നിവർ പ്രസംഗിച്ചു.

Please follow and like us: