കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ രുഗ്മിണി സ്വയംവരം കഥകളി അരങ്ങേറി.

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ രുഗ്മിണി സ്വയംവരം കഥകളി അരങ്ങേറി. കിഴക്കേ നടപ്പുരയില്‍ ശനിയാഴ്ച രാത്രി നടന്ന കഥകളിയില്‍ രുഗ്മിണിയായി കലാനിലയം മനോജും സുന്ദര ബ്രാഹ്മണനായി കലാനിലയം ഗോപിയും ശ്രീകൃഷ്ണനായി ജയന്തി ദേവ് രാജും അരങ്ങിലെത്തി. കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരി, കലാനിലയം രാജീവന്‍ എന്നിവരായിരുന്നു സംഗീതം. കലാനിലയം ഉദയന്‍ നമ്പൂതിരി ചെണ്ടയും കലാനിലയം പ്രകാശന്‍ മദ്ദളവും കൈകാര്യം ചെയ്തു. കലാനിലയം പ്രശാന്ത് ചുട്ടിയിലും ഊരകം നാരായണന്‍ നായര്‍, കലാമണ്ഡലം മനേഷ് എന്നിവര്‍ അണിയറയിലും പങ്കെടുത്തു. ചമയം രംഗഭൂഷ ഇരിങ്ങാലക്കുട. ഇരിങ്ങാലക്കുട സ്വദേശിനി മാലതി ജനാര്‍ദ്ദനന്‍ വഴിപാടായിട്ടാണ് ക്ഷേത്രത്തില്‍ കഥകളി സമര്‍പ്പിച്ചത്.

Please follow and like us: